entertainment

പ്രസവം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സുന്ദരിയായതിനു പിന്നിലെ രഹസ്യം പങ്കിട്ട് മൃദുല വിജയ്

മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്‌വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്.

അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. പ്രസവം കഴിഞ്ഞ് ഇത്രയും പെട്ടെന്ന് സുന്ദരിയായി തിരിച്ചെത്താൻ മൃദുലയ്ക്ക് സാധിച്ചോ എന്നാണ് ആരാധകർ ചോദിച്ചത്. ഒടുവിൽ സൗന്ദര്യം വീണ്ടെടുത്തതിന് പിന്നിലെ രഹസ്യമെന്താണെന്ന് നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

മൃദ്വാ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രസവശേഷമുള്ള വിശേഷങ്ങൾ മൃദുല പങ്കുവെച്ചത്. ‘മൃദുലയ്ക്ക് പ്രസവമാണോ അതോ സിസേറിയൻ ആയിരുന്നോ എന്ന് ഒരുപാട് പേർ ചോദിച്ചിരുന്നു. ലേബർ റൂമിലേക്ക് ഞാൻ ചിരിച്ച് കൊണ്ട് പോവുന്നത് കണ്ടിട്ടായിരിക്കും എല്ലാവരും അങ്ങനൊരു ചോദ്യം ചോദിക്കുന്നത്. എന്നാൽ തനിക്ക് നോർമൽ ഡെലിവറിയായിരുന്നു.

കുഞ്ഞിന് കെയർ കൊടുക്കുന്നത് പോലെ തന്നെ അമ്മയ്ക്കും കെയർ കൊടുക്കണമെന്നുള്ളത് അത്യാവശ്യമാണ്. സഹ്യ എന്ന് പറയുന്ന പ്രസവാനന്തര ചികിത്സയാണ് താൻ നടത്തുന്നതെന്നും ചികിത്സ തുടങ്ങിയിട്ട് ഏകദേശം ഏഴ് ദിവസമായെന്നും നടി പറഞ്ഞു. പ്രസവത്തിന് ശേഷം എന്റെ ശരീരം വളരെ വീക്കായി പോയി. നടുവേദനയും സ്റ്റിച്ചിട്ടതിന്റെ വേദനയുമൊക്കെയായി നടക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ചികിത്സ തുടങ്ങി രണ്ടാമത്തെ ദിവസം മുതൽ എനിക്ക് മാറ്റം വന്ന് തുടങ്ങി. ഇത് വളരെ സത്യസന്ധമായി ഞാൻ പറയുന്നതാണെന്ന് മൃദുല സൂചിപ്പിച്ചിരുന്നു.

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

3 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

4 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

4 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

5 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago