entertainment

യുവയുടെ പിറന്നാളിന് മൃദുലയുടെ വക സമ്മാനമായി വാച്ച്, വില കണ്ട് അമ്പരന്ന് ആരാധകര്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് യുവകൃഷ്ണയും മൃദുല വിജയിയും. അടുത്തിടെയാണ് ഇരുവരും വിവാഹിതര്‍ ആയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ യുവയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനം നല്‍കിയിരിക്കുകയാണ് മൃദുല. ഒരു വാച്ചാണ് നടി തന്റെ പ്രിയതമന് നല്‍കിയത്.

ബ്‌ളാക്ക് ആന്‍ഡ് ബ്ലൂ കളറിലുള്ള ഫോസില്‍ ബ്രാന്‍ഡിന്റെ ഒരു അടിപൊളി വാച്ച് ആണ് മൃദുല യുവയ്ക്ക് ജന്മദിനത്തിന് സമ്മാനമായി നല്‍കിയത്. ഇത് കയ്യില്‍ അണിഞ്ഞ ചിത്രങ്ങള്‍ യുവ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ വാച്ചിന്റെ വിലയാണ് ആരാധകര്‍ തിരഞ്ഞത്. വില അറിഞ്ഞതും ഞെട്ടിയിരിക്കുകയാണ് ഏവരും. ഏകദേശം 122.34 ഡോളര്‍ ആണ് വാച്ചിന്റെ വിലയെന്നാണ് ഗൂഗിള്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാഹ നിശ്ചയം കഴിഞ്ഞ യുവയും മൃദുലയും കഴിഞ്ഞ ജൂലൈയിലാണ് വിവാഹിതര്‍ ആയത്. കോവിഡും ലോക്ക്ഡൗണും ഒക്കെ ആയതിനാല്‍ ലളിതമായി രീതിയാണ് വിവാഹം നടത്തിയത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നില്ല. നടി രേഖയാണ് ഇരുവരുടെയും വിവാഹത്തിന് ചുക്കാന്‍ പിടിച്ചത്.

സിമ്പിള്‍ മേക്കപ്പിലും കുറച്ച് മാത്രം ആഭരണങ്ങളും അണിഞ്ഞാണ് മൃദുല വിവാഹത്തിന് എത്തിയത്. കസ്റ്റമൈസ്ഡ് വെഡ്ഡിങ് ബ്ലൗസിലും സെറ്റ് സാരിയിലും അതീവ സുന്ദരിയായാണ് മൃദുല എത്തിയത്. സ്വര്‍ണനൂലുകള്‍ കൊണ്ട് തങ്ങളുടെ പേരും ഒപ്പം വരണമാല്യം ചാര്‍ത്തുന്നതും ബ്ലൗസില്‍ ചേര്‍ത്തിരുന്നു. കല്യാണത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളിലും വളരെ കുറച്ച് പേര്‍ മാത്രമായിരുന്നു പങ്കെടുത്തത്.

Karma News Network

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

17 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

51 mins ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago