മലയാളികൾ ഏറ്റെടുത്ത രണ്ട് താരങ്ങളാണ് യുവയും മൃദുലയും. യുവയുടെയും മൃദുലയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ട്. മൃദ്വ വ്ലോഗ്സ് എന്നാണ് ഇരുവരുടെയും യൂട്യൂബ് ചാനലിന്റെ പേര്. യൂട്യൂബ് ചാനലിലൂടെ നിരവധി ആരാധകരാണ് ഇരുവരുടെയും വിശേഷങ്ങൾ അറിയുന്നത്. അടുത്തിടെയാണ് മൃദുലക്കും യുവ കൃഷ്ണക്കും പെൺകുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണയെന്നാണ് മകൾക്ക് പേരു നൽകിയിരിക്കുന്നത്. മൃദുലയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു.
ഇപ്പോഴിത മൃദുലയും യുവ കൃഷ്ണയും പങ്കുവെച്ചൊരു പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അതിൽ താൻ സ്ത്രീധനം വാങ്ങിയോ എന്നതിനെ കുറിച്ചും യുവ കൃഷ്ണ സംസാരിക്കുന്നുണ്ട്. റിംഗ് മാറ്റാനായി എത്തിയപ്പോൾ ജ്വല്ലറിയിൽ നിന്നുള്ള വിശേഷങ്ങളും ഇരുവരും പങ്കിടുന്നുണ്ട്.
മൃദുല ആഭരണങ്ങൾ അണിഞ്ഞ് നിൽക്കവെ അഞ്ച് പൈസ സ്ത്രീധനം മേടിക്കാതെയാണ് താൻ മൃദുലയെ കെട്ടിയതെന്ന് യുവ പറയുകയും ചെയ്തിരുന്നു. ‘അത് ഞാൻ എവിടേയും പറയും. പുള്ളിക്കാരി അന്നിട്ട സ്വർണ്ണം പുള്ളിക്കാരിക്ക് തന്നെ എന്താവശ്യത്തിനും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്.’
‘അതുപോലെ ആയിരിക്കണം എല്ലാ ഭാവി ഭർത്താക്കൻമാരുമെന്നും’ യുവ വീഡിയോയിൽ പറഞ്ഞു. ‘ധ്വനിയുടെ സമയം ആവുമ്പോഴേക്കും ഈ ട്രെൻഡ് മൊത്തം മാറും. ഇപ്പോൾ വൈറ്റ് ഗോൾഡും റോസ് ഗോൾഡും മാത്രമേയുള്ളൂ. ഇനി 12 കളറൊക്കെ വരുമായിരിക്കും. ഏത് സ്റ്റൈലായാലും വിവാഹം കഴിക്കുന്ന കുട്ടി നന്നായിരിക്കണമെന്നതാണ് ഹൈലൈറ്റ്’ എന്നും കുസൃതി കലർത്തി യുവ കൃഷ്ണ പറഞ്ഞു.
‘ഇതെല്ലാം പർച്ചേസ് ചെയ്യുമ്പോഴും അമ്മൂട്ടൻ പ്രതീക്ഷിക്കാത്തൊരു സമ്മാനം ഞാൻ കൊടുക്കുന്നുണ്ട്. ഇവിടെ വെച്ച് തന്നെ ഞങ്ങൾ റിംഗ് എക്സ്ചേഞ്ച് നടത്തുന്നുണ്ട്. ഒരു കേക്കും കഴിച്ച് സന്തോഷത്തോടെ ഇവിടെ നിന്നും പിരിയാമെന്ന് കരുതി.’ മകളുടെ അടുത്തായതിനാൽ സർപ്രൈസിനെക്കുറിച്ച് മൃദുല അറിഞ്ഞിരുന്നില്ല. നീ വരുന്നതിന് മുമ്പെ നടന്ന ചടങ്ങായിരുന്നു, ഒന്നൂടെ കാണണമെന്നുണ്ടെങ്കിൽ നോക്കൂ എന്നായിരുന്നു യുവ ധ്വനിയോട് പറഞ്ഞത്.
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന തുമ്പപ്പൂ എന്ന സീരിയലിലാണ് മൃദുല അവസാനം അഭിനയിച്ചത്. സീരിയൽ തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ ഗർഭിണിയായതോടെ നടി പിന്മാറുകയായിരുന്നു. ഇനി കുഞ്ഞ് ജനിച്ചതിന് ശേഷമാവും തിരിച്ചെത്തുക.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന് യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…