topnews

എംഎസ്എഫില്‍ പ്രതിഷേധം ശക്തം; 12 മണിക്ക് ഹരിത നേതാക്കള്‍ മാധ്യമങ്ങളെ കാണും

വനിതാ സംഘടനയായ ഹരിതയെ മരവിപ്പിച്ചതിനെതിരെ എംഎസ്എഫില്‍ പ്രതിഷേധം ശക്തമാകുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ നടപടി ആവശ്യപ്പെട്ട് പതിനൊന്ന് ജില്ലാ കമ്മിറ്റികള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മലപ്പുറത്ത് ചേരുന്ന ലീഗ് യോഗം ഹരിത വിഷയവും ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഹരിത നേതാക്കള്‍ രാവിലെ 12 മണിക്ക് മാധ്യമങ്ങളെ കാണും. അതിനിടെ പി കെ നവാസിനെതിരെ നടപടിയാവശ്യപ്പെട്ട് എംഎസ്എഫിന്റെ കത്തുകള്‍ ലീഗിന് ലഭിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.

സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് എംഎസ്എഫിന്റെ ജില്ലാ കമ്മിറ്റികള്‍ രംഗത്തെത്തിയത്. ഹരിത നേതാക്കള്‍ക്ക് പിന്തുണയറിയിച്ചാണ് കത്ത്. ഹരിത വനിതാ കമ്മീഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങള്‍ കത്ത് അയച്ചത്. എന്നാല്‍ ഇത്തരമൊരു കത്ത് ലഭിച്ചതായി അറിയില്ലെന്ന് പിഎംഎ സലാം ട്വന്റിഫോറിനോട് പ്രതികരിച്ചു. 15 ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആരോപണവിധേയരായ എംഎസ്്എഫ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാകും മറ്റ് നടപടികളെന്നും പിഎംഎ സലാം പറഞ്ഞു.

അതിനിടെ, പാര്‍ട്ടിക്കും തങ്ങള്‍മാര്‍ക്കും അപമാനമുണ്ടാക്കുന്ന പ്രവര്‍ത്തി തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പ്രതികരിച്ചു. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നാണെങ്കില്‍ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു. അതേസമയം പരാതി നല്‍കിയവര്‍ക്കെതിരെ നടപടി എടുത്തെന്ന വിമര്‍ശനവും ലീഗ് നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്.

Karma News Editorial

Recent Posts

ശക്തമായ മഴ , ഇടുക്കി, പത്തനംതിട്ട,വയനാട്, ആലപ്പുഴ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…

5 mins ago

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

33 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

55 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

3 hours ago