kerala

രാമായണം പഠിച്ച് മുഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി

മലപ്പുറം. പ്രമുഖ പ്രാസാധക കമ്പനിയായ ഡിസി ബുക്സ് നടത്തിയ സംസ്ഥാനതല രാമായണ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ മലപ്പുറം ആതവനാട് വാഫി മർക്കസ് കോളേജിലെ മുഹമ്മദ് ജാബിറിനും മുഹമ്മദ് ബാസിതിനും അഭിനന്ദനത്തിന്റെ പ്രവാഹം. ആയിരത്തിലേറെ പേർ പങ്കെടുത്ത രാമായണ പ്രശ്‌നോത്തരിയിൽ ഇരുവരും ജേതാക്കളാവുകയായിരുന്നു.

ഓൺലൈനായിട്ടാണ് സംസ്ഥാന തലത്തിൽ രാമായണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം ഡിസി ബുക്‌സ് സംഘടിപ്പിക്കുന്നത്. ഇതിലാണ് ഇരുവരും പങ്കെടുത്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നോട്ടിഫിക്കേഷൻ കണ്ടാണ് ഇരുവരും ഇതിനായി അപേക്ഷിച്ചത്. കോഴ്‌സിന്റെ ഭാഗമായി സിലിബസിൽ മറ്റ് മതങ്ങളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും ഇവർക്ക് പഠിക്കാനുണ്ടായിരുന്നു. താരതമ്യ പഠനങ്ങളും ഇതിന്റെ ഭാഗമായി ഇവർ നടത്തുമായിരുന്നു. കോളേജിലെ ലൈബ്രറിയും ഇവർക്ക് വായനയെ സഹായിച്ചു. അതിനാലാണ് ആത്മവിശ്വാസത്തോടെ മത്സരത്തിൽ പങ്കെടുക്കാൻ ഇവർ തീരുമാനിക്കുന്നത്.

പൊതുവിൽ അറിയാവുന്ന കാര്യങ്ങളെക്കാൾ ഉപരി കുറച്ച് ആഴത്തിൽ മനസിലാക്കിയവർക്ക് മാത്രം ഉത്തരം നൽകാവുന്ന ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നതെന്ന് ഇരുവരും പറയുന്നു. 10 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. മറ്റ് മതങ്ങളെക്കുറിച്ചുളള താരതമ്യപഠനത്തിന്റെ ഭാഗമായി രാമായണം ഉൾപ്പെടെയുളള ഗ്രന്ഥങ്ങളെ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചിരുന്നതിനാൽ ഉത്തരങ്ങൾ നൽകുന്നതിൽ ബുദ്ധിമുട്ടുണ്ടായില്ല.

ലോക്ഡൗൺ സമയത്ത് ഉൾപ്പെടെ അതിനായി അവർ സമയം ചിലവഴിക്കുകയുണ്ടായി. ഓരോ ഭാരതീയനും ഉൾക്കൊള്ളേണ്ട ധാരാളം ദർശനങ്ങളാണ് രാമായണത്തിൽ ഉളളത്. അധികാരത്തിന് വേണ്ടി പിടിവലി കൂടുന്ന മനുഷ്യരാണ് ലോകത്തുളളത്. അവിടെയാണ് രാമന്റെ കഥകൾ വേറിട്ട് നിൽക്കുന്നത്. ഒരു മനുഷ്യനെ എങ്ങനെ മനുഷ്യനാക്കാമെന്ന കൃത്യമായ വിവരങ്ങളാണ് രാമായണവും ഭഗവത്ഗീതയുമൊക്കെ നൽകുന്നത്. നീതിയുടെയും സഹിഷ്ണുതയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ആശയമാണ് രാമായണം പറഞ്ഞു മനസിലാക്കി തരുന്നത്. ധാരാളം മതങ്ങൾ ഉളള നാടാണ് ഭാരതം. അതുകൊണ്ടു തന്നെ എല്ലാ മതക്കാരോടും സൗഹാർദ്ദത്തോടെയും ബഹുമാനത്തോടെയും പെരുമാറണമെന്നാണ് രാമായണത്തിൽ പറയുന്നത്. ഹമ്മദ് ജാബിറും മുഹമ്മദ് ബാസിതും പറയുന്നു.

Karma News Network

Recent Posts

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

20 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

22 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

59 mins ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

1 hour ago

ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി എയർപോർട്ടിൽ നിന്ന് പിടികൂടി, പ്രതി പോലീസിനെ വെട്ടിച്ച് കടന്നു

പത്തനംതിട്ട : ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി ഡൽഹി വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടിയ പ്രതി രക്ഷപ്പെട്ടു. പത്തനംതിട്ട പൊലീസ്…

2 hours ago