kerala

റോഡില്‍ വീണ സ്ത്രീയുടെ ഗര്‍ഭം അലസി, റോഡുകളെല്ലാം ​ഗതാ​ഗത യോ​ഗ്യമെന്ന് മുഹമ്മദ് റിയാസ്‍, സഭയിൽ ചർച്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. പൊതുമരാമത്ത് വകുപ്പിനെതിരേയും രൂക്ഷവിമര്‍ശനം. വഴിനടക്കാനുള്ള ജനങ്ങളുടെ അവകാശം സര്‍ക്കാര്‍ നിഷേധിച്ചുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ടുള്ള നോട്ടീസ് അവതരിപ്പിക്കവേ നജീബ് കാന്തപുരം എം.എല്‍.എ. കുറ്റപ്പെടുത്തി. മന്ത്രിയുടെ മറുപടിക്ക് പിന്നാലെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.

എല്ലൊടിയാനാകാതെ സഞ്ചരിക്കാനാവുമോ. ഭാവിയില്‍ റോഡുകള്‍ നന്നാകുമെന്നാണ് മന്ത്രി ഇപ്പോള്‍ പറഞ്ഞത്. എന്നാണ് ആ ഭാവി ഉണ്ടാവുക. ഇന്ന് യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയല്ലേ ആളുകള്‍ റോഡിലേക്ക് പോകുന്നത്. ജീവന്‍ കിട്ടിയാല്‍ കിട്ടി. തിരിച്ചുവന്നാല്‍ വന്നു. എന്ത് ഉറപ്പാണ് റോഡ് വഴിയുള്ള യാത്രകള്‍ക്കുള്ളത്, നജീബ് കാന്തപുരം ചോദിച്ചു.

മണിച്ചിത്രത്താഴിലെ കുതിരവട്ടം പപ്പുവിനെ പോലെ ചെമ്പരത്തിപ്പൂ ചെവിയില്‍വെച്ച് ചാടിച്ചാടി പോകേണ്ട അവസ്ഥയല്ലേ മലയാളികള്‍ക്ക് ഇപ്പോള്‍. കേരളത്തിലെ പൊതുമരാമത്ത് റോഡുകൾ 29, 522 കിലോ മീറ്ററാണെന്നും ഇതിൽ 50 ശതമാനത്തിൽ കൂടുതൽ ബിഎൻബിസി ആക്കി മാറ്റിയെന്നും പൊതുമരാമത്ത് മന്ത്രി മു​ഹമ്മദ് റിയാസ് പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു മുഹമ്മദ് റിയാസ്‍.

“സംസ്ഥാനത്തിന്റെ 50 ശതമാനം റോഡുകൾ ബിഎൻബിസി ആക്കി മാറ്റി തീർക്കുമെന്ന് 2021-ൽ പ്രക‍ടന പത്രികയിൽ എൽഡിഎഫ് പറഞ്ഞിരുന്നു. ഇത് 50 ശതമാനവും കടന്ന് 16,882 കിലോമീറ്റർ ബിഎൻബിസി ആക്കി മാറ്റാൻ കഴിഞ്ഞു. സംസ്ഥാന ശരാശരിയേക്കാൾ ബിഎൻബിസി റോഡായി മാറിയ മണ്ഡലമാണ് പെരുന്തൽമണ്ണ”.

ഞങ്ങൾ മന്ത്രിമാർ തമ്മിൽ നല്ല ഏകോപനമാണ്. കുടിവെള്ളത്തിന് ആകാശത്ത് കൂടി പൈപ്പിടാൻ പറ്റില്ല. അതിന് റോഡിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. റോഡിന്റെ നിർമാണം നടക്കുമ്പോൾ തന്നെ ജലജീവൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. റോഡ് നിർമാണത്തിനും പരിപാലനത്തിനുമാണ് സർക്കാർ മുൻ​ഗണന നൽകുന്നത്. സംസ്ഥാനത്തെ റോഡുകൾ ​ഗതാ​ഗത യോ​ഗ്യമാണ്. ജനങ്ങൾക്ക് ചെറിയൊരു ബുദ്ധിമുട്ട് പോലും ഉണ്ടാകില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

റോഡ് ഉപയോ​ഗിക്കുന്നവരിൽ നിന്ന് ഒരു വർഷം സർക്കാർ വാഹന നികുതിയായി മാത്രം വാങ്ങുന്നത് 6,000 കോടിയാണെന്ന് മുസ്ലീംലീ​ഗ് നേതാവ് നജീബ് കാന്തപുരം സഭയിൽ ആരോപിച്ചു. യുദ്ധഭൂമിയിലേക്ക് പോകുന്നത് പോലെയാണ് ആളുകൾ നടുറോഡിലേക്ക് ഇറങ്ങുന്നത്. മണിച്ചിത്രത്താഴിലെ പപ്പുവിനെ പോലെയാണ് മലയാളികൾ റോഡിലേക്ക് പോകുന്നത്.

2003-ൽ മാത്രം 4,010 ജീവനുകളാണ് റോഡപകടത്തിൽ പൊലിഞ്ഞത്. നിരവധി പേരുടെ നട്ടെല്ല് ഒടിഞ്ഞു. ​ഗർഭിണികൾ നടുറോഡിൽ വീണു. റോഡിലെ കുഴികൾ എണ്ണിയാൽ തീരില്ല. സർക്കാർ പറയുന്നത് വെറും നീർകുമിളകൾ മാത്രമാണെന്നും നജീബ് പറഞ്ഞു.

karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

48 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

1 hour ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago