പൂജപ്പുര പിഡബ്ല്യുഡി ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി മന്ത്രി മുഹമ്മദ് റിയാസ്. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം നടന്നത്. മന്ത്രി ഓഫീസില്‍ എത്തിയപ്പോള്‍ രണ്ട് ഓവര്‍സിയര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫീസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്.ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
നിരവധി പരാതികളാണ് നേരിട്ട് ലഭിച്ചത്. ഓഫീസില്‍ എത്തുന്നവരോട് മോശമായി പെരുമാറുന്നുയെന്ന പരാതിയും ഉയര്‍ന്നിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണ്. ഇത്തരം തെറ്റായ പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും എല്ലാവര്ക്കും ഇതൊരു മുന്നറിയിപ്പാണെന്നും മന്ത്രി റിയാസ് അഭിപ്രായപ്പെട്ടു.
“ഓഫീസുമായി ബന്ധപ്പെട്ട് തുടർച്ചയായ പരാതികളാണ് ജനങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. വന്നാൽ ഓഫീസിൽ ആരും ഇല്ല, ഓഫീസ് അടച്ചിടുന്നു എന്നാണ് പരാതി. ഇത് തുടർച്ചയായി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൂടുതൽ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. പരിശോധനയിൽ പരാതി ന്യായമാണെന്ന് കണ്ടെത്തിട്ടുണ്ട്. അറ്റൻഡൻസ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ, ഡെയ്ലി കാഷ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ഇ ഓഫീസ് പ്രോഗ്രസ്, ഇതിൽ ഇ ഓഫീസ് പ്രോഗ്രസ് ഒഴികെ മറ്റു നാലെണ്ണവും പരിശോധിച്ചു. പരിശോധിച്ചതിൽ ചില കാര്യങ്ങൾ വസ്തുതയാണെന്ന് തോന്നി. ചീഫ് എൻജിനീയർ കൂടി വരേണ്ടതുണ്ട്. വിവിധ വകുപ്പുകളുടെ ഒട്ടേറെ പ്രവൃത്തികൾ ഇവിടെ ഉണ്ട്. ആ പ്രവൃത്തികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് വരുന്നവർക്കും ഇത്തരത്തിൽ ഉള്ള സമീപനം ഉണ്ട് എന്ന പരാതികളുണ്ട്.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…