entertainment

ജോണി കുനിഞ്ഞ് പർശിനിക്കടവ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു, ഞാന്‍ മാത്രമേ അത് കേട്ടിട്ടുള്ളൂ- മുകേഷ്

നിരവധി സിനിമകളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ കുണ്ടറ ജോണിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഇന്നലെ രാത്രിയാണ് ഹൃദായാഘാതത്തെെത്തുടർന്ന് നടൻ നമ്മെ വിട്ടു പിരിഞ്ഞത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമാജീവിതം തുടങ്ങിയത്.

സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലൂടെയാണ് ജോണി ശ്രദ്ധിക്കപ്പെട്ടത് എങ്കിലും ജീവിതത്തില്‍ സാധുവായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. സിനിമയില്‍ എന്തെങ്കിലും ആകണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. ജോണിയുടെ പഴയ അഭിമുഖങ്ങളും, ജോണിയെ കുറിച്ച് പണ്ട് പല താരങ്ങളും സംസാരിച്ചതുമായ വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

ഒരു അഭിമുഖത്തില്‍ എല്ലാവരും സൂപ്പര്‍സ്റ്റാറുകള്‍ ആകാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ച് പറയുകയായിരുന്നു മുകേഷ്. അപ്പോഴാണ് പണ്ടത്തെ ഒരു ഓര്‍മ പങ്കുവച്ചത്. കണ്ണൂരില്‍ ഷൂട്ടിങ് നടക്കുന്ന കാലമായിരുന്നു അത്. നാല് മലയാള സിനിമകളുടെ ഷൂട്ടിങ് ആ പരിസരത്ത് നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മലയാള സിനിമയിലെ മിക്ക താരങ്ങളും അവിടെയുണ്ട്. ഒരു ദിവസം ഷൂട്ടിങ് സെറ്റില്‍ കണ്ണൂരിലുള്ള എന്റെ ഒരു പരിചയക്കാരന്‍ വന്നു. അദ്ദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗമാണ്. ഞങ്ങളെ എല്ലാവരെയും ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. സമയം പോലെ വരാം എന്ന് ഞാന്‍ പറഞ്ഞു.

അക്കാര്യം എല്ലാവരോടും പറഞ്ഞിരുന്നു, അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പോയി. സ്ത്രീകളും പുരുഷന്മാരുമൊക്കെയായി രണ്ടു വണ്ടി നിറയെ ആളുകളുണ്ട്. അന്ന് അവിടെ മുത്തപ്പന്‍ വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാന്‍ പറ്റും, എല്ലാവരും വരിയായി നില്‍ക്കാം എന്ന് പറഞ്ഞു. അത് കേട്ട് ഞങ്ങളെല്ലാവരും നിന്നു. ഭീമന്‍ രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്. ഏറ്റവും മുന്നിലായി നില്‍ക്കുന്നത് ഞാനാണ്. എന്റെ പിന്നിലാണ് കുണ്ടറ ജോണിയുള്ളത്. എങ്ങാനും മുത്തപ്പന്‍ ഒരാള്‍ക്ക് മാത്രമേ അനുഗ്രഹം കൊടുക്കുമെങ്കിലോ എന്ന് കരുതി ജോണി പതിയെ എന്നെ തട്ടി മാറ്റി മുന്നില്‍ വന്നു നിന്നു.

വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പന്‍ വന്നു. നന്നേ പൊക്കം കുറഞ്ഞ ആളാണ് മുത്തപ്പന്‍ വെള്ളാട്ട് കെട്ടിയിരുന്നത്. അദ്ദേഹം പീഠത്തില്‍ ഇരുന്നു, നമ്മള്‍ ഓരോരുത്തരായി പോയി ഇനി അനുഗ്രഹം വാങ്ങണം. ആദ്യം കുണ്ടറ ജോണി പോയി. അനുഗ്രഹം മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ജോണി കരുതിയത്, ‘എന്താ മോന്റെ ആഗ്രഹം’ എന്ന് മുത്തപ്പന്‍ ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചതായിരുന്നില്ല. ആ ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാന്‍ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. ‘സൂപ്പര്‍സ്റ്റാര്‍ ആകണം’ എന്നാണ് പറഞ്ഞത് എന്ന് എനിക്ക് മാത്രം കേള്‍ക്കാമായിരുന്നു. പക്ഷെ മുത്തപ്പന് അത് വ്യക്തമായില്ല. ‘എന്താ മോനെ, കേട്ടില്ല’ എന്ന് മുത്തപ്പന്‍ പറഞ്ഞു. അതോടെ ജോണി എന്താണ് പറഞ്ഞത് എന്ന് കേള്‍ക്കാന്‍ എല്ലാവര്‍ക്കും ആവേശമായി.

പക്ഷേ, ഇനി സൂപ്പര്‍സ്റ്റാര്‍ എന്ന ആഗ്രഹം ഉറക്കെ പറയാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ജോണി മാറ്റി പറഞ്ഞു, ‘നല്ല ആരോഗ്യം വേണം’ എന്നായി. മുത്തപ്പന്‍ ജോണിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ജോണി മാറി നിന്നു, അടുത്തത് എന്റെ ഊഴമായിരുന്നു. ഞാന്‍ മുത്തപ്പനോട് പറഞ്ഞു, ‘എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം’ എന്ന്. അത് കേട്ട് ജോണി ശ്ശെ ഇത് പറഞ്ഞാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ നിന്നു. മനസ്സില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്കറിയാല്ലോ, സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്റെയും. എനിക്ക് ശേഷം വന്ന എല്ലാവരും അത് തന്നെ പറഞ്ഞു, മനസ്സിലെ ആഗ്രഹം നടക്കണം എന്ന്. ഉദ്ദിഷ്ടകാര്യം നടക്കട്ടെ എന്ന് മുത്തപ്പന്‍ ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു-

Karma News Network

Recent Posts

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

20 mins ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

52 mins ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

1 hour ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

2 hours ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

10 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

11 hours ago