മലയാളത്തിലെ ബിഗ് ബോസ് സീസണുകളെല്ലാം തന്നെ വന്‍ വിവാദമാകാറാണ് പതിവ്. രണ്ടാം സീസണില്‍ രജിത് കുമാര്‍ ഒക്കെ വിവാദങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ മൂന്നാം സീസണ് പ്രേക്ഷകര്‍ക്ക് ഏറ ഇഷ്ടപ്പെട്ടതായിരുന്നു. അതിലേറെ ഇഷ്ടമാവട്ടെ മണിക്കുട്ടനോടും.ബിഗ് ബോസ് സീസണ് 3-യുടെ വിന്നറായത് മണിക്കുട്ടനായിരുന്നു.
പ്രേക്ഷകരുടെ പ്രിയതാരം തന്നെ വിജയി ആകുമെന്ന് പ്രവചനവും ഉണ്ടായിരുന്നു. എന്നാല്‍, പ്രഖ്യാപനവേളയില്‍ മണിക്കുട്ടന് വേദിയില്‍ വെച്ച് കരഞ്ഞിരുന്നു. മണിക്കുട്ടന്റെ കരച്ചില് കണ്ടപ്പോള്‍ പണ്ട് നവ്യ നായര്‍ പൊട്ടിക്കരഞ്ഞതാണ് ഓര്മ വന്നതെന്നും മുകേഷ് പറഞ്ഞു. ഇപ്പോഴിതാ, വിജയി ആയിട്ടും മണിക്കുട്ടന് കരഞ്ഞത് എന്തിനാണെന്ന് ചോദിക്കുകയാണ് നടന് മുകേഷ്. കോമഡി സ്റ്റാര്‍സ് വേദിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
‘അമ്പിളി ദേവിയും നവ്യ നായരും പണ്ട് യൂത്ത്ഫെസ്റ്റിവലില്‍ മത്സരിച്ചു. അമ്പിളി
ദേവി കലാതിലകം ആയി. വിജയിക്കാന്‍ കഴിയാതെ വന്നതോടെ നവ്യ നായര്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍, പിറ്റേ ദിവസത്തെ പത്രത്തില്‍ നവ്യ നായര്‍ കരയുന്നത് മാത്രമേ ഉണ്ടായിരുന്നുള്ളു. കലാതിലകമായ അമ്പിളി ദേവിയുടെ പടമൊന്നുമില്ല. കിട്ടാത്ത ആളുടെ ഫോട്ടോയാണ് വന്നത്. കിട്ടിയ ആളുടെ ഫോട്ടോ എവിടെയുമില്ല. ഇവിടെ മണിക്കുട്ടന് കരയുന്നത് ടി.വിയില്‍ കണ്ടു. ഫ്ളാറ്റ് കിട്ടാത്തത് കൊണ്ടാവും കരയുന്നതെന്ന് കരുതി. പക്ഷേ കിട്ടിയത് കൊണ്ടായിരുന്നു ആ കരച്ചിലെന്ന് പിന്നീട് മനസിലായി. ശരിക്കും എന്തിനായിരുന്നു കരഞ്ഞത്’, മുകേഷ് ചോദിച്ചു.
ജനങ്ങള്‍ കൂടെയുണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രയധികം പിന്തുണ താന്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇടയ്ക്ക് ഒരു പ്രശ്നം കാരണം മത്സരത്തില്‍ നിന്നും താന്‍ പോയിരുന്നുവെന്നും അതിനാല്‍ വിജയിക്കാന്‍ കഴിയില്ലെന്ന് കരുതിയെന്നും താരം പറഞ്ഞു. ഫ്ളാറ്റ് കിട്ടിയതിനെക്കാളും സന്തോഷമായത് ഒന്‍പതര കോടി വോട്ടിലാണ് താന്‍ ജയിച്ചത് എന്നതിലാണെന്നും അതാണ് കണ്ണീര് വരാന്‍ കാരണമായതെന്നും മണിക്കുട്ടന് പറഞ്ഞു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…