topnews

നാടകം കണ്ട് ആരാധന കാരണം അച്ഛന്റെ അഡ്രസ് പറഞ്ഞ് വേണു ചേട്ടനെ പോയി കണ്ട് പരിചയം പുതുക്കുമായിരുന്നുവെന്ന് മുകേഷ്

സിനിമാ നടനാകും മുന്നേ തനിക്ക് വളരെ പരിചയമുള്ളയാളാണ് നെടുമുടി വേണു എന്ന് എംഎല്‍എയും നടനുമായ മുകേഷ്. ആദ്യ കാലങ്ങളില്‍ അദ്ദേഹത്തിന് ഒരു മിമിക്രി/മോണോ ആക്ട് ട്രൂപ്പുണ്ടായിരുന്നു. അവിടെ വച്ച് അഭിനയം കൊണ്ടും കഴിവ് കൊണ്ടും തന്നെ വളരെ അധികം വിസ്മയിപ്പിച്ചയാളാണ് നെടുമുടി വേണു. പിന്നീട് ചാക്യാര്‍ കൂത്ത് കണ്ടിട്ടുണ്ട് അതിലും അദ്ദേഹം തന്നെ വിസ്മയിപ്പിച്ചുവെന്നും എംഎല്‍എയും നടനുമായ മുകേഷ് പറഞ്ഞു.

അന്ന് തുടങ്ങിയ ആരാധനയാണ് ഇപ്പോഴും തുടരുന്നതും. ശരിക്കും അദ്ദേഹത്തോടുള്ള ആരാധന അതിന്റെ ക്ലൈമാക്‌സില്‍ എത്തുന്നത് കൊല്ലം വിമന്‍സ് കോളജില്‍ കാവാലം നാരായണ പണിക്കര്‍ സാറിന്റെ നാടകം അരങ്ങേറി അത് മോഡേണ്‍ നാടകം എന്ന് അറിഞ്ഞിട്ട് അത് കാണാന്‍ പോയി അത്ഭുതപ്പെട്ട അനുഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നതായി മുകേഷ് പറഞ്ഞു.

പിന്നീട് എന്റെ അച്ഛന്റെ അഡ്രസ് പറഞ്ഞു പലപ്പോഴായി അദ്ദേഹത്തെ പോയി പരിചയപ്പെടുമായിരുന്നു. ഞാന്‍ സിനിമയില്‍ വന്നതിന് ശേഷം അന്നുമുതല്‍ ഈ നിമിഷം വരെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്റെ സ്വന്തം സഹോദരന്‍ തന്നെയായിരുന്നു നെടുമുടി വേണു. സിനിമയിലുള്ള എല്ലാകാര്യത്തിലും അദ്ദേഹം വളരെ വലിയ രീതിയിലുള്ള സഹായങ്ങളും ചെയ്തിട്ടുണ്ട്. ലോകമെമ്പാടും ഞാന്‍ അദ്ദേഹവുമായി സഞ്ചരിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. നാടകം സിനിമ ചാനല്‍ ഷോകള്‍ തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഉപദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയം വളരെ ഖേദിക്കുന്നു എന്നും മുകേഷ് പ്രതികരിച്ചു.

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാര്‍ത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Karma News Editorial

Recent Posts

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

4 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

19 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

34 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

35 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

2 hours ago