trending

എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, കുട്ടിയോടൊപ്പം കണ്ടുകിട്ടി എന്ന ട്രോളിന് മുകേഷിൻ്റെ മറുപടി

അബിഗേലിനൊപ്പമുള്ള ചിത്രം പങ്കുവച്ച കൊല്ലം എംഎൽഎയും നടനുമായ മുകേഷിന് വന്ന ട്രോളിന് മറുപടിയുമായി താരം. ‘കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ’ എന്ന തുടങ്ങുന്ന ഒരു കുറിപ്പിനൊപ്പം മുകേഷ് കുട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. ഇന്നലെ ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നാട്ടുകാരിൽ ചിലർ കണ്ടെത്തിയ കുഞ്ഞിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ എംഎൽഎ മുകേഷ് കാണാൻ എത്തിയിരുന്നു.

കുട്ടിയെ എടുത്തുകൊണ്ടു നിൽക്കുന്ന ചിത്രം മുകേഷ് തന്നെയാണ് അപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പിന്നാലെ കുട്ടിയോടൊപ്പം എംഎൽഎയെയും കണ്ടുകിട്ടി എന്ന ട്രോളുകൾ നിറയുകയായിരുന്നു. ഇപ്പോൾ അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ‘ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്’, എന്ന് മുകേഷ് കുറിച്ചു.

കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാൽ. ഒരു ദിവസം മുഴുവൻ കേരളക്കരയെ ആകെ കണ്ണീരിലാക്കിയ മോളെ കണ്ടെത്തിയതറിഞ്ഞു ഞാൻ അപ്പോൾ തന്നെ കൊല്ലം ഏആർ ക്യാമ്പിൽ എത്തുമ്പോൾ ചുറ്റിനും അപരിചിതരുടെ മുന്നിൽ ചെറിയ ഭയത്തോടു കൂടി ഇരിക്കുകയായിരുന്ന കുഞ്ഞ് എന്നെ കണ്ടതും ചെറുതായൊന്നു മന്ദഹസിച്ചു. അപ്പോൾ പ്രിയ സുഹൃത്ത് ഗണേഷ് കുമാർ എംഎൽഎ കുഞ്ഞിനോട് ചോദിച്ചു ഈ മാമനെ അറിയുമോ….? ചെറിയ ചിരിയോടു കൂടി മോളുടെ മറുപടി അറിയാം.. എങ്ങനെ അറിയാം…?
ടിവിയിലും സിനിമയിലും എല്ലാം കണ്ടിട്ടുണ്ട്.. അത് കേട്ടതും ഒരച്ഛന്റെ ഹൃദയം കൂടിയുള്ള എനിക്ക് മോളെ വാരി പുണരണമെന്ന് തോന്നി. അതാണ് എടുത്തു കയ്യിൽ വെച്ചത്.

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ. അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല.. അത് ഈ മോൾക്ക് മാത്രമല്ല, നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല. എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്. അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ അവരെന്നെ സ്നേഹിക്കുന്നു. മഹാദേവനായും ഗോപാലകൃഷ്ണനായും രാമഭദ്രനായുമൊക്കെ ഞാൻ അവരുടെ മനസ്സിലുണ്ട്. പിന്നെ എംഎൽഎ എന്ന നിലയിൽ എന്റെ നാട്ടുകാർക്ക് എന്നെ ബോധിച്ചത് കൊണ്ടാണല്ലോ രണ്ടാമതും ഞാൻ എംഎൽഎ ആയത് .

എന്നെ കാണാനില്ല എന്നുള്ള നാടകം ഏഴുവർഷം മുമ്പ് അവതരിപ്പിച്ചതാണ്. അതിന് അന്ന് ഞാൻ നല്ല മറുപടിയും നൽകിയതാണ്. ചുരുക്കിപ്പറഞ്ഞാൽ “കള്ളന് കള്ള വിചാരവും ദുഷ്ടനു ദുഷ്ട വിചാരവും ” .ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത്, എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്. എന്റെ ശ്രദ്ധ മുഴുവൻ എന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇനിയും എന്തെല്ലാം ചെയ്തുകൊടുക്കാൻ കഴിയുമെന്നുള്ളതാണ്.. പൊന്നുമോളെ കണ്ടെത്താൻ വിശ്രമമില്ലാതെ പണിയെടുത്ത കേരള പോലീസിന് അഭിനന്ദനങ്ങൾ.

Karma News Network

Recent Posts

സിനിമ മതി, സഹമന്ത്രി സ്ഥാനം ഉപേക്ഷിക്കാൻ സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ മന്ത്രി സ്ഥാനത്തിന് പിന്നാലെ നിരാശപ്പെടുത്തുന്ന ചില വിവരങ്ങൾ. തനിക്ക് സിനിമ ചെയ്യണം എന്നും മുൻ കൂട്ടി തീരുമാനിച്ച…

5 mins ago

40 കൊല്ലത്തെ സ്വാർത്ഥ താല്പര്യം ഇല്ലാതെയുള്ള പൊതുപ്രവർത്തനം. പദവികൾ ഒന്നും ഒന്നും ആഗ്രഹിക്കാത്ത ജനസേവനം- മന്ത്രി ജോർജ് കുര്യനെക്കുറിച്ച് മാധ്യമ പ്രവർത്തക

കോട്ടയം കാണക്കാരിക്ക് സമീപം വെമ്പള്ളിയിലെ വീട് സന്തോഷത്തിന്റെയും ആ​ഹ്ലാദത്തിന്റെയും നിറവിലാണ്. ജോർജ് കുര്യൻ അപ്രതീക്ഷിതമായാണ് മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ…

39 mins ago

പ്രധാനമന്ത്രിക്ക് കീഴിൽ സർവ്വമേഖലകളിലും രാജ്യം പുരോഗതി കൈവരിക്കുന്നത് കാണാൻ ജനങ്ങൾ കാത്തിരിക്കുന്നു, അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ

മൂന്നാം എൻഡിഎ സർക്കാരധികാരമേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് നടൻ…

1 hour ago

ആർക്കൊക്കെ ഏതൊക്കെ വകുപ്പുകൾ? പ്രഖ്യാപനം ഇന്നുണ്ടായേക്കും

കേന്ദ്ര മന്ത്രിസഭാംഗങ്ങളുടെ വകുപ്പുകൾ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടാകും. 72 മന്ത്രിമാരുടെയും വകുപ്പുകൾ സംബന്ധിച്ച് രാവിലെയോടെ രാഷ്ട്രപതി ഭവനിൽ നിന്ന്…

2 hours ago

മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ്, വകുപ്പ് സംബന്ധിച്ച് ഇപ്പോഴും അറിയില്ല, കേന്ദ്രമന്ത്രി സുരേഷ് ഗോപി

ന്യൂഡൽഹി; മന്ത്രി എന്ന നിലയിൽ ആദ്യം ചെയ്യാൻ പോകുന്നത് കേരളത്തിന് എയിംസ് കൊണ്ടുവരാനുള്ള ശ്രമം, ബന്ധപ്പെട്ടവരുമായി ആദ്യ ചർച്ച നടത്തിയെന്ന്…

9 hours ago

സത്യസന്ധവും പ്രചോദനവുമായി മാറ്റങ്ങൾ കൊണ്ടുവരട്ടെ, സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന

മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ​ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. നിങ്ങളുടെ സവിശേഷമായ ഈ നേട്ടത്തിന്…

9 hours ago