entertainment

കണ്മണിക്ക് നാലാം പിറന്നാൾ, റിമിയുടെ വക സ്പെഷ്യൽ കേക്ക്

മുക്തയുടെയും റിങ്കു ടോമിയുടെയും മകൾ കണ്മണി എന്ന് വിളിക്കുന്ന കിയാരക്ക് ഇന്ന് നാലാം ജന്മദിനം. ഈ കുഞ്ഞു സുന്ദരിയുടേതായി പുറത്തിറങ്ങുന്ന പോസ്റ്റുകൾ ക്ഷണ നേരംകൊണ്ടാണ് വൈറലാകാറ്.മകൾക്ക് പിറന്നാൾ സമ്മാനമായി ഒരു നൃത്ത വീഡിയോ സമ്മാനിച്ചിരിക്കുകയാണ് മുക്ത. . ‘പെരുമഴക്കാലം’ എന്ന ചിത്രത്തിലെ ‘ചെന്താർമിഴി. പൂന്തേൻ മൊഴി, കണ്ണിനു കണ്ണാം എൻ കൺമണി..’ എന്ന പാട്ടിന് അനുസരിച്ച്‌ ചുവടുവെയ്ക്കുകയാണ് മുക്ത. അമ്മയ്ക്കൊപ്പം നൃത്തചുവടുകളുമായി കൺമണിയേയും കാണാം വീഡിയോയിൽ .

മുത്തുണിക്ക് ആശംസയുമായെത്തിയവകോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു. വീട്ടിലേക്ക് കേക്കെത്തിച്ച് തന്നവരോട് നന്ദി പറഞ്ഞും മുക്ത എത്തിയിരുന്നു.

കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് റിമി ടോമിയും സോഷ്യൽ മീഡിയയിലെത്തി. കൺമണിയ്ക്കായി സ്വന്തം കൈകൊണ്ട് ഒരു കേക്ക് ബേക്ക് ചെയ്യാൻ പറ്റിയ സന്തോഷം പങ്കുവയ്ക്കുകയാണ് റിമി.ഹാപ്പി ബർത്ത് ഡേ എന്റെ കൺമണിക്കുട്ടീ, കൊച്ചമ്മേടെ ഒരായിരം ചക്കരയുമ്മ, ഞാനുണ്ടാക്കിയ കേക്ക് ഇന്ന് കട്ട് ചെയ്യുമ്പോൾ അതിലേറെ സന്തോഷമെന്നുമായിരുന്നു റിമി ടോമി കുറിച്ചത്.

ഭാവന, മാളവിക വെയ്ൽസ്, ശിൽപബാല, പ്രിയങ്ക നായർ, സ്‌നേഹ ശ്രീകുമാർ, രഞ്ജിനി ജോസ്, തുടങ്ങിയവരെല്ലാം കൺമണിക്ക് ആശംസ നേർന്നിരുന്നു.

2015ലായിരുന്നു മുക്തയുടെയും റിങ്കുവിന്റെയും വിവാഹം. അടുത്തിടെ, അഞ്ച് വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും മുക്ത പങ്കുവച്ചിരുന്നു.വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത മുക്ത അടുത്തിടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു. സീരിയലിലൂടെയായിരുന്നു മുക്ത തിരിച്ചെത്തിയത്. കേരളം അടുത്തകാലത്ത് ഏറെ ചർച്ച ചെയ്ത കൂടത്തായി കഥ പറയുന്ന ‘കൂടത്തായി’ എന്ന സീരിയലിൽ ജോളി എന്ന കഥാപാത്രത്തെയാണ് മുക്ത അവതരിപ്പിച്ചത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

17 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

43 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago