topnews

മുല്ലപ്പെരിയാർ വിഷയത്തിൽ ഇന്ന് നിർണായക ദിനം; കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ ഇന്ന് നിർണായക ദിനം. കേസ് ഇന്ന് വീണ്ടും സുപ്രിംകോടതി പരിഗണിക്കുകയാണ്. ജലനിരപ്പ് സംബന്ധിച്ച് ഉന്നതതല സമിതി യോഗത്തിലെ തീരുമാനം അഡിഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച മേൽനോട്ട സമിതിയുടെ റിപ്പോർട്ട് പരിശോധിച്ച് സുപ്രീംകോടതി എടുക്കുന്ന തീരുമാനം നിർണായകമാകും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്ന് ഉന്നതതല സമിതി യോഗത്തിൽ ആവശ്യപ്പെട്ടത് കേരളം ചൂണ്ടിക്കാട്ടും. ജലനിരപ്പ് 138 അടിയായാൽ സ്പിൽവേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്.

ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ മേൽനോട്ട സമിതി ചെയർമാനും, കേന്ദ്ര ജലകമ്മിഷൻ അംഗവുമായ ഗുൽഷൻ രാജ്, കേരളത്തെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തമിഴ്‌നാടിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന എന്നിവരാണ് പങ്കെടുത്തത്. യോഗത്തിലെ വിവരങ്ങൾ അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിനെ അറിയിക്കും. ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി വെള്ളം തമിഴ്‌നാട് കൊണ്ടുപോകണം. എന്നാൽ, ജലനിരപ്പ് 138 അടിയായാൽ സ്പിൽവേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. ഉന്നതതല യോഗത്തിൽ സ്വീകരിച്ച ഈ നിലപാടുകൾ ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിക്കും. രണ്ട് പൊതുതാൽപര്യഹർജികളാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. അണക്കെട്ടിന്റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും കരാർ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാർ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതി ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹർജി.

Karma News Editorial

Recent Posts

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

39 seconds ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

20 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

21 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

47 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

51 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago