topnews

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെക്കും

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ സന്ദേശത്തെ തുടര്‍ന്നാണ് തീരുമാനം. കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. സമ്പൂര്‍ണ നേതൃമാറ്റം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിന്റെ ഭാഗമായി രാജിവയ്ക്കും.

എതാനും ദിവസങ്ങള്‍ക്കകം രാജി യാഥാര്‍ത്ഥ്യമാകും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ താക്കോല്‍ സ്ഥാനത്തിനുള്ള അര്‍ഹത തങ്ങള്‍ക്കാണെന്ന് ഒന്നിലധികം നേതാക്കള്‍ കരുതുന്നു. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് പട്ടികയില്‍ കെ.സുധാകരനാണ് മുന്നില്‍. മറ്റൊല്ലാ പരിഗണനകള്‍ക്കും അപ്പുറം പ്രവര്‍ത്തകരെ സജീവമാക്കാന്‍ കെ.സുധാകരന് കഴിയും എന്ന് ദേശിയ നേത്യത്വം കരുതുന്നു.

കെ.സുധാകരന്റെ പേരില്‍ വലിയ തടസങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചാല്‍ ബദല്‍ നിര്‍ദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നില്‍ സുരേഷ്, പി.ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശിയ നേത്യത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളില്‍ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായാല്‍ പി.ടി തോമസ്സിനെയോ , കെ.മുരളീധരനെയോ യു.ഡി.എഫ് കണ്‍ വീനറായി നിയമിക്കും.

Karma News Editorial

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

3 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

21 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

49 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago