തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കത്തയ്ക്കല്‍ വിവാദം സജീവമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ സോണിയാഗാന്ധിക്ക് കത്തയച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്ന് മുല്ലപ്പള്ളി കത്തില്‍ തുറന്നടിച്ചു.
ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്നും തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും കത്തില്‍ മുല്ലപ്പള്ളി ആരോപിക്കുന്നുണ്ട്. രാജി സന്നദ്ധത അറിയിച്ചതുകൊണ്ടാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നുണ്ട്.
നേരത്തെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി തന്നെ വേദനിപ്പിച്ചെന്ന് വ്യക്തമാക്കി മുന്‍പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക്കത്തയച്ചിരുന്നു. പ്രതിപക്ഷനേതാവ് പദവിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും എന്നുളളതല്ല മറിച്ച് അതിന് ഹൈക്കമാന്‍ഡ് സ്വീകരിച്ച വഴിയാണ് തന്നെ വേദനിപ്പിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ കത്തിന്റെ ഉളളടക്കം.
തന്റെ പ്രവര്‍ത്തനത്തെ മുഖവിലയ്ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്കാതെയുമുളള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്ന് കത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഒപ്പം പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായ കാര്യങ്ങളും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
തന്നെ മറികടന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബ് ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത് ശരിയായില്ല. ഇതോടെ ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…