ഡി.സി.സി ഭാരവാഹിപ്പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്. പുനഃസംഘടനാ ചര്‍ച്ചയില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തിയെന്നും, മുന്‍ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനും കേരളത്തില്‍ നിന്നുള്ള പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്.
പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് രാവിലെ 7.30നാണ് കെ.സുധാകരന് മുല്ലപ്പള്ളിയെ ഫോണില്‍ വിളിച്ച് തങ്ങള്‍ പട്ടിക സമര്‍പ്പിക്കയാണെന്നും ഏതെങ്കിലും പേരുകള്‍ നിര്‍ദേശിക്കാനുണ്ടോ എന്നും ചോദിച്ചത്. പൊട്ടിത്തെറിച്ച് കൊണ്ടുള്ള പ്രതികരണമാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുണ്ടായത്. മുന്‍ അധ്യക്ഷന്‍ എന്ന നിലയില്‍ ഒരു വാക്ക് തന്നോട് ചോദിക്കണമായിരുന്നു, പട്ടിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് വിളിച്ചാണ് നിര്‍ദേശങ്ങള്‍ ചോദിച്ചത്. മാനദണ്ഡങ്ങളും സംഘടനാ രീതിയും ഇതല്ലെന്നും മുല്ലപ്പള്ളി കെ സുധാകരനോട് പറഞ്ഞു.
കാര്യങ്ങള്‍ മനസിലാക്കി മുന്നോട്ട് പോകണമെന്ന ഒരു ഉപദേശവും കെ. സുധാകരന് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയിട്ടുണ്ട്. തന്നെ സുധാകരന് അപമാനിച്ചുവെന്നാണ് എ.കെ. ആന്റണി, താരിഖ് അന്‍വര്‍ ഉലപ്പെടയുള്ള മുതിര്‍ന്ന നേതാക്കളോടും മുല്ലപ്പള്ളി അറിയിച്ചിരിക്കുന്നത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൃത്യമായ കൂടിയാലോചനകള്‍ നടന്നിട്ടില്ല എന്ന പരാതിയാണ് മുന്‍ കെ.പി.എ.സി.സി. അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…