തിരുവല്ല. കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അറ്റന്‍ഡറെയും വിജിലന്‍സ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഖരമാലിന്യ സംസ്കരണ യൂണിറ്റ് നടത്തുന്ന ക്രിസ് ഗ്ലോബല്‍ കമ്പനി ഉടമ എം ക്രിസ്റ്റഫറില്‍ നിന്നും വാങ്ങിയ 25,000 രൂപ ഓഫീസ് അറ്റന്‍ഡറില്‍ നിന്നും പിടിച്ചെടുത്തു. നഗരസഭ സെക്രട്ടറി നാരായണന്ഡ സ്റ്റാലിന്, അറ്റന്‍ഡര്‍ ഹസീന ബീഗം എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകിട്ട് നഗരസഭ സെക്രട്ടറിയുടെ മുറിയില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. മാലിന്യ സംസ്കരണ യൂണിറ്റ് നടത്തുവാന്‍ 2024 വരെയാണ് അനുമതി. എന്നാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കുവാന് പല തവണ സെക്രട്ടറി പണം ആവശ്യപ്പെട്ടു. രണ്ട് ലക്ഷം രൂപയാണ് ചോദിച്ചത്. എന്നാല്‍ ഇത്രയും പണം ഇല്ലെന്ന് പറഞ്ഞതോടെ ഇന്‍കം ടാക്സ് അടയ്ക്കുവാന്‍ 25,000 രൂപ ചോദിക്കുകയായിരുന്നു.
തുടര്‍ന്ന് വിജിലന്‍സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് നിര്‍ദേശപ്രകാരം ഓഫീസില്‍ എത്തിയ ക്രിസ്റ്റഫര്‍ പണം സെക്രട്ടറിക്ക് നല്കി. തുടര്‍ന്ന് സെക്രട്ടറി പണം ഹസീനയെ വിളിച്ച് ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് പിടിച്ചപ്പോള്‍ പണം ബാങ്കില്‍ സെക്രട്ടറിയുടെ അക്കൗണ്ടില്‍ അടയ്ക്കുവനാണ് ഏല്‍പ്പിച്ചതെന്ന് മൊഴി നല്കി. ഇരുവരെയും തിരുവനന്തപുരത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…