Categories: entertainment

കാലഘട്ടങ്ങളില്‍ നഷ്ടമായ സൗഹൃദങ്ങളുടെ കഥ പറയാന്‍ മുന്ന എത്തുന്നു,വീഡിയോ ഗാനം പുറത്ത് വിട്ടു

തീയേറ്റർ നാടകങ്ങളിലൂടെ ഒട്ടനവധി പുരസ്കാരങ്ങൾക്ക് അർഹനായ ശ്രീ സുരേന്ദ്രൻ കല്ലൂർ രചനയും സംവിധാനവും നിർവഹിച്ച് ചന്ദ്രോത്ത് വീട്ടിൽ ഫിലിംസ്ന്റെ ബാനറിൽ ദേവൻ നിർമ്മിക്കുന്ന ഒരു നല്ല കുടുംബ ചിത്രമാണ് മുന്ന. ഇന്നത്തെ കാലഘട്ടങ്ങളിൽ നമുക്ക് നഷ്ടമായ സൗഹൃദങ്ങളുടെ കഥ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അതിമനോഹരമായി പറഞ്ഞു തുടങ്ങുന്ന മുന്നയിൽ ഉപ്പൂപ്പ എന്ന അതിശക്തമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ജഗദീഷ് ആണ്.

തന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ നേരിടാത്ത ഒരു വേഷപ്പകർച്ചയിലാണ് ജഗദീഷ് മുന്നയിലൂടെ നമുക്ക് മുന്നിലേക്ക് എത്തുന്നത് ഇതിൽ മുന്ന എന്ന കഥാപാത്രമായി എത്തുന്നത് കിരൺകൃഷ്ണ എന്ന പുതുമുഖ താരമാണ് നായിക മിൽന ആന്റണി, ഇന്ദ്രൻസ് , ഹരീഷ് പേരടി, കിച്ചു ടെല്ലസ് , മാമുക്കോയ, തട്ടീം മുട്ടീം ഫെയിം ജയകുമാർ, അൻസിൽ റഹ്മാൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം കണ്ണൂരിലെ സ്വന്തം കോമഡി താരങ്ങളും അമ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്ന മുന്നയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത്പ്രണവം .
രമേശ് പുല്ലാപ്പള്ളി യുടെ രചനയിൽ വിനീത് ശ്രീനിവാസൻ , ഹരിചരൺ, മൃദുല വാര്യർ തുടങ്ങിയവർ ആലപിച്ച ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് സിബു സുകുമാരൻ. പഴയകാലങ്ങളെ അവിസ്മരണീയം ആക്കും വിധം ഒരു ഗ്രാമം മുഴുവനായ് ഒരുക്കിയത് കലാസംവിധായകനായ ഉണ്ണി കുറ്റിപ്പുറമാണ്, മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യൂം ഹർഷ സഹദ്, കൊറിയോ ശ്രീജിത്ത്, സ്റ്റണ്ട് വിപിൻ ദ്രോണ, പ്രൊ.ഡിസൈനർ രാജീവ് മാനന്തവാടി, കൺട്രോളർ അമ്പിളി കോട്ടയം , പ്രൊഡക്ഷൻ എക്സികുട്ടീവ് ജോസ് താന്നിയ്ക്കൽ, ചീഫ് അസോസിയേറ്റ് ജയേന്ദ്ര ശർമ്മ , പി.ആർ. ഒ. കൃഷ്ണജി എം- ടെൽ, ഡിസൈൻ ആർട്ടോ കാർപസ്

 

Karma News Network

Recent Posts

സുരേഷ് ഗോപി മുഖ്യമന്ത്രി ആകണം, കേരളത്തിനു ഏക രക്ഷ, യൂത്ത് കോൺഗ്രസ് നേതാവടക്കം പറയുന്നു

കൊച്ചി : സുരേഷ് ഗോപി ഹെൽപ്പിംഗ് കമ്മറ്റിക്ക് രൂപം കൊടുത്ത് കലൂരിലെ ഒരു കൂട്ടം യുവാക്കൾ. ബിനു രവീന്ദ്രൻ എന്ന…

2 mins ago

അസുഖം എന്തുമാകട്ടെ, 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ, മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം

മൂന്നാം മോഡി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനത്തിന് രാജ്യത്തിൻറെ കയ്യടി. 70 വയസ്സ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് സൗജന്യ ചികിത്സ. കേന്ദ്ര…

4 mins ago

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

44 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

54 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago