entertainment

ഷഹനയുടെ റൂമില്‍ നിന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നത് കേട്ടു, ‘ഷഹനയെ അവരുടെ ഭര്‍ത്താവ് തല്ലിയിട്ടുണ്ട്.’; നടന്‍ മുന്ന  model shahana death

ഇന്ന് രാവിലെയാണ് മോഡലും അഭിനേതാവുമായ ഷഹനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ നടന്‍ മുന്ന സൈമണ്‍ ഷഹനയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ വിയോഗം ഞെട്ടിക്കുന്നത് എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് സജ്ജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‘ഷഹന ഒരു പാവം കുട്ടിയായിരുന്നു. പാവക്കുട്ടിയെപ്പോലെ സുന്ദരിയും. എന്നോടൊപ്പമാണ് അവര്‍ ആദ്യം അഭിനയിക്കുന്നത്. രാവണാസുരന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്. അതിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ കഴിഞ്ഞു. പിന്നീട് ഷൂട്ടിംഗ് പുനഃരാരംഭിച്ചിട്ടില്ല. വീണ്ടും ഒരു തമിഴ് ചിത്രത്തില്‍ ഷഹന എന്നോടൊപ്പം അഭിനയിക്കാനെത്തി. ജോളി മാസ്റ്ററായിരുന്നു (ഫൈറ്റ് മാസ്റ്റര്‍) സംവിധായകന്‍. ചിത്രം ലോക്ക് ഡൗണ്‍. ബാംഗ്ലൂരിലായിരുന്നു ഷൂട്ടിംഗ്. അവിടെ എന്റെ മുറിയുടെ നേരെ എതിരെയായിരുന്നു ഷഹന താമസിച്ചിരുന്നത്. അവരുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം റൂമില്‍നിന്ന് ഷഹനയുടെ ഒച്ചത്തിലുള്ള നിലവിളി കേട്ടു. എന്നെ കൊല്ലുന്നേ, രക്ഷിക്കണേ എന്നൊക്കെ അലമുറയിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിവന്ന് അവരുടെ വാതിലില്‍ മുട്ടി. ശക്തിയായി ഇടിച്ചു. അല്‍പ്പം കഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് ഷഹനയുടെ ഭര്‍ത്താവ് പുറത്തേയ്ക്ക് ഇറങ്ങിപോയി. അതിന് പിന്നാലെ ഷഹന കതക് പൂട്ടി.

ശബ്ദംകേട്ട് ഹോട്ടല്‍ ജീവനക്കാരും അവിടെയെത്തി. പോലീസിനെ വിളിക്കണമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. ഞാന്‍ ജോളി മാസ്റ്ററെ വിളിച്ച് കാര്യം പറഞ്ഞു. അദ്ദേഹം ഉടനെ അവിടെയെത്തി. ഞങ്ങള്‍ രണ്ടുപേരും ഷഹനയോട് സംസാരിച്ചു. ഭര്‍ത്താവ് തന്നെ കൊല്ലുമെന്ന് അവര്‍ പറയുന്നുണ്ടായിരുന്നു. മാസ്റ്റര്‍ അവരെ ആശ്വസിപ്പിച്ചു. തല്‍ക്കാലം തന്റെ വീട്ടില്‍വന്ന് നില്‍ക്കാന്‍ ഷഹനയോട് പറഞ്ഞു. തന്റെ ഒരു പെണ്‍സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും അവര്‍ ഉടനെയെത്തുമെന്നുമായിരുന്നു ഷഹന പറഞ്ഞത്.

അന്ന് രാത്രി ഷഹനയെയും ഭര്‍ത്താവിനെയും ഒരുമിച്ചിരുത്തി മാസ്റ്റര്‍ സംസാരിച്ചു. ഞാനും ഒപ്പമുണ്ടായിരുന്നു. ഇനിയൊരു പ്രശ്നമുണ്ടാവില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പിറ്റേന്ന് വളരെ സ്നേഹത്തോടെയാണ് ഇരുവരെയും ലൊക്കേഷനില്‍വച്ച് കണ്ടത്. അതിനുശേഷവും പലതവണ ഭര്‍ത്താവിനെക്കുറിച്ച് ഷഹന കംപ്ലയിന്റ് പറഞ്ഞിട്ടുണ്ട്. ആ സിനിമയുടെ വര്‍ക്കിനുശേഷം ഞാന്‍ അവരെ കണ്ടിട്ടില്ല. വല്ലപ്പോഴും മെസ്സേജ് അയയ്ക്കാറുണ്ട്. രണ്ട് ദിവസംമുമ്ബും അവരുടെ ഗ്രാന്റ് മദറിന്റെ ഫോട്ടോ അയച്ചിരുന്നു. ഇത്രപ്പെട്ടെന്ന് അവരുടെ വിയോഗം ഉണ്ടാകുമെന്ന് കരുതിയില്ല. ജന്നല്‍പടിയില്‍ തൂങ്ങിമരിച്ചെന്നാണ് പറയുന്നത്. ഇതെങ്ങനെ വിശ്വസിക്കും? വളരെ ഷോക്ക്ഡാണ്. സിനിമയില്‍ വളരെ ഭാവിയുള്ള കുട്ടിയായിരുന്നു. ഈ മരണത്തിന് ഉത്തരവാദി ആരായാലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കണം.’ മുന്ന സൈമണ്‍ പറഞ്ഞു.

 

Karma News Network

Recent Posts

മനോരമക്കാരെ കുടുക്കാൻ ദേശാഭിമാനി ലോബി,പ്രസ് ക്ളബ്ബുകളിലേ അഴിമതി

പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…

7 mins ago

മിഠായിത്തെരുവിൽ ആളുകളെ തടയാൻ പാടില്ല, കടകളിലേക്ക് വിളിച്ചു കയറ്റിയാൽ പണി കിട്ടും

കോഴിക്കോടിന്റെ മുഖമുദ്രയായ മിഠായിത്തെരുവിൽ ഇനി സഞ്ചാരികളെ തടയുകയോ, ബലമായി കടയിൽ കയറ്റാൻ നോക്കാനോ പാടില്ല. ഇവിടേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ നിരവധിയാണ്.…

22 mins ago

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷാക്ക് ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു

8300 കോടി രൂപ തട്ടിയെടുത്ത ഇന്ത്യക്കാരൻ ഋഷി ഷായെ അമേരിക്കൻ കോടതി ഏഴര വർഷത്തെ തടവിന് ശിക്ഷിച്ചു. ഗൂഗിളിനേ വരെ…

27 mins ago

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

35 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

1 hour ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

1 hour ago