topnews

മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കല്‍ തിങ്കളാഴ്ച മുതല്‍, പട്ടികയിലുള്ളത് സിപിഎം ഉന്നതരും

മൂന്നാര്‍ : സർക്കാർ ഭൂമി കൈയ്യേറി അനധികൃത നിർമ്മാണം നടത്തിയവരിൽ നിന്ന് ഭൂമി തിരികെ പിടിക്കാനുള്ള നടപടികൾ മൂന്നാറിൽ നിന്ന് തുടങ്ങും. പട്ടികയിലുള്ളത് സിപിഎം ഉന്നതരും ഉൾപ്പെടുന്നു എന്നതാണ് വാസ്തവം. മുന്‍ മന്ത്രി എംഎം മണിയുടെ സഹോദരന്‍ ലംബോധരന്റേതടക്കം നിരവധി നിര്‍മ്മാണങ്ങളാണുള്ളത്. നടപടികൾക്ക് ആരെങ്കിലും തടയിടുമോ എന്നതാണ് കാണേണ്ടത്.

മൂന്നാര്‍- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേര്‍ന്നുള്ള സംരഭകളടക്കമാണ് ഒഴിപ്പിക്കണമെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. റവന്യു വകുപ്പിന്റെ എന്‍.ഒ.സി വാങ്ങാതെയും പുറമ്പോക്കും സര്‍ക്കാര്‍ ഭൂമിയും കൈയേറിയാണ് ലംബോദരന്റെ സംരംഭം തുടങ്ങിയത്.

സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് മൂന്നാറിൽ റിസോര്‍ട്ടുകള്‍, റോപ് വേ, വാട്ടര്‍ തീം പാര്‍ക്കുകള്‍ അടക്കമുള്ളവ നിർമ്മിച്ചിരിക്കുന്നത്. എന്നാൽ പട്ടയഭൂമിയുടെ മുകളില്‍ക്കൂടിയുളള നിര്‍മാണം ഭൂപതിവ് ചട്ടങ്ങളുടെയും പട്ടയ വ്യവസ്ഥകളുടെയും ലംഘനമാണ്. പട്ടയം റദ്ദു ചെയ്ത് അനധികൃത നിര്‍മാണങ്ങള്‍ ഉടനടി നീക്കം ചെയ്യണം.

പദ്ധതിക്കായി ഭൂമിയിടിച്ച് റോഡുണ്ടാക്കിയതും നിയമവിരുദ്ധ പ്രവര്‍ത്തിയാണ്. ഇത് പഴയപടിയാക്കണം തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇവിടുത്തെ കൈയേറ്റാന്‍ ഒഴിപ്പാക്കാനെത്തുന്ന ദൗത്യ സംഘത്തിനെതിരെ നേരത്തെ എംഎം മണി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

7 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

7 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

8 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

8 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

9 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

9 hours ago