topnews

ഇനിയില്ലെന്ന് പറഞ്ഞ് മടങ്ങി, തിരിച്ചു വിളിച്ച് കമ്പനി ഉടമ, മുരളീധരന്‍ മടങ്ങിയത് മരണത്തിലേക്ക്‌

കുടുംബത്തിനൊപ്പം വിശ്രമ ജീവിതം നയിക്കാനായിരിക്കെയാണ് പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം സ്വദേശി പി വി മുരളീധരൻ്റെ അപ്രതീക്ഷിത മരണം. ജോലി അവസാനിപ്പിച്ച് നാട്ടിലെത്തിയതായിരുന്നു മുരളീധരൻ, ഇനി തിരിച്ച് പോകുന്നില്ല എന്നു പറഞ്ഞാണ് വീട്ടിൽ എത്തിയത്. എന്നാൽ കുവൈറ്റിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഒരുമാസം തികയും മുൻപ് വീണ്ടും തിരിച്ച് വരാൻ കമ്പനി ഉടമ മുരളീധരനെ വിളിക്കുകയായിരുന്നു. ആറു മാസംകൂടി നിന്നിട്ടു മടങ്ങിക്കോളൂ എന്നു പറഞ്ഞാണ് കമ്പനി വിളിച്ചത്. എന്ത് വന്നാലും നവംബറിൽ മടങ്ങിപ്പോരും എന്നു പറഞ്ഞാണ് മുരളീധരൻ ഫെബ്രുവരിയിൽ വീണ്ടും പോയത്. കൊവിഡ് കാലത്ത് എല്ലാം ഉപേക്ഷിച്ചു വന്നിട്ടും കമ്പനി മേധാവി നേരിട്ടു വിളിച്ചതോടെ അന്നും തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നു

ബുധനാഴ്ചയാണ് കുവൈറ്റിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. അപകടത്തില്‍ മരിച്ചത് 49 ഇന്ത്യക്കാരെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 46 പേരെ തിരിച്ചറിഞ്ഞു.അപകടത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും.

സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിലാണ് വീടുകളിലെത്തിക്കുക.

Karma News Network

Recent Posts

സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞ് , ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…

34 mins ago

വകതിരിവ് വട്ട പൂജ്യം, കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല- അഞ്ജു പാർവതി പ്രഭീഷ്

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…

1 hour ago

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകം ,TP യെ തീർത്തവർ കുത്തുന്ന കുഴിയിൽ സിപിഎമ്മിന്റെ ശവമടക്ക്

ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…

1 hour ago

ചിട്ടിപ്പണം ലഭിച്ചില്ല, ആത്മഹത്യാ കുറിപ്പിൽ ബാങ്ക് മാനേജരുടെ പേര്, മൃതദേഹവുമായി സഹ. സംഘം ഓഫീസിൽ പ്രതിഷേധം

തിരുവനന്തപുരം: ചിട്ടിപ്പണം ലഭിക്കാത്തതിനാൽ പ്രസിഡന്റിനെതിരെ കുറിപ്പ് എഴുതി വച്ച് ആത്മഹത്യ ചെയ്തയാളുടെ മൃതദേഹവുമായി ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന്…

2 hours ago

കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കണ്ണൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹിൽ…

2 hours ago

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു

കോഴിക്കോട്: ഡെങ്കിപ്പനി ബാധിച്ച് കോഴിക്കോട് യുവാവ് മരിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ മുള്ളമ്പത്ത് സ്വദേശി വി.പി.ഷിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.…

2 hours ago