entertainment

ഇന്ധന വിലവര്‍ദ്ധനവിനെതിരെ മുരളി ഗോപി, പെട്രോളിനേക്കാള്‍ വെളിച്ചെണ്ണയ്ക്ക് വില കൂടുന്നുണ്ടെന്ന് കമന്റുകള്‍

പെട്രോള്‍ വില വര്‍ധനവിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി രംഗത്ത്. ബൈക്ക് തലതിരിച്ച് പിടിച്ച് നൂല്‍ നൂല്‍ക്കുന്ന നരേന്ദ്ര മോദിയുടെ കാര്‍ട്ടൂണ്‍ ആണ് മുരളി ഗോപി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ഭിത്തിയിലെ ഫോട്ടോയില്‍ ഗാന്ധിജി ഞെട്ടി നോക്കുന്നതും കാര്‍ട്ടൂണിലുണ്ട്. ചിരിക്കുന്ന ഒരു ഇമോജിക്ക് ഒപ്പമാണ് മുരളി ഗോപി കാര്‍ട്ടൂണ്‍ പങ്കുവെച്ചത്.

അതേസമയം നിരവധി കമന്റുകളാണ് മുരളി ഗോപിയുടെ പോസ്റ്റിന് ലഭിക്കുന്നത്. താരത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. ‘നിനക്കൊക്കെ അഭിനയിച്ചു നടന്നാല്‍ പോരെ രാഷ്ട്രീയം പറഞ്ഞു ആളെ വെറുപ്പിക്കണോ?..’ എന്നാണ് ഒരു കമന്റ്. ‘നീ ഈ കളിയാക്കി പോസ്റ്റ് ഇട്ടത് ഇന്ത്യന്‍ പ്രധാന മന്ത്രിയെ ആണ്. പെട്രോളിന് വില കൂടിയതിനേക്കാള്‍ ഇവിടെ വെളിച്ചെണ്ണക്കു വില കൂടിയിട്ടുണ്ട്..’ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

‘മുരളി ഗോപിയും പൃഥ്വിരാജും എഫ്ബിയില്‍ സംഘികളെ ചൊറിഞ്ഞു സുഡാപ്പികളെയും കമ്മികളെയും സുഖിപ്പിക്കുമെങ്കിലും സിനിമയിലൂടെ അവറ്റകളെ നൈസായി ഊക്കി വിടും. അതിപ്പോള്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണെങ്കിലും കുരുതി ആണെങ്കിലും വാരിയംകുന്നന്‍ ആണെങ്കിലും എല്ലാം അങ്ങനെ തന്നെ. നിങ്ങള്‍ക്ക് ഇതില്‍ നിന്ന് എന്ത് മനസുഖമാണ് ലഭിക്കുന്നത്. ആനി രാജ മൊഴിഞ്ഞതു പ്രകാരം കേരള പോലീസിലേതു പോലെ മലയാള സിനിമയിലും സംഘി ഗ്യാംഗ് ഉണ്ടോ’ എന്നാണ് മറ്റൊരു കമന്റ്.

Karma News Network

Recent Posts

കണ്ടുമുട്ടിയ അന്നുമുതല്‍ നിന്നില്‍ ഞാന്‍ വീണുപോയി, ​ജിപിക്ക് ജന്മദിനാശംസയുമായി ​ഗോപിക

വിവാഹ ശേഷമുള്ള ഭര്‍ത്താവിന്റെ ആദ്യത്തെ ബര്‍ത്ത് ഡേയ്ക്ക് ആശംസകളുമായി ഗോപിക അനിൽ. എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ടു പോകുന്നത് എന്ന്…

7 mins ago

എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി കടന്നു, 19കാരനായ പ്രതി പിടിയിൽ

പാലക്കാട് : വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി കടന്ന 19കാരൻ പിടിയിൽ. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്.…

14 mins ago

നവ്യയുടെ തല തോര്‍ത്തിക്കൊടുത്ത് അച്ഛന്‍, ഫാദേഴ്സ് ഡേയിൽ പങ്കിട്ട വീഡിയോ ഹിറ്റ്

അച്ഛന് ഫാദേഴ്‌സ് ഡേ ആശംസിച്ച് നടി നവ്യ നമ്പ്യാര്‍ പങ്കുവച്ച വിഡിയോ ശ്രദ്ധനേടുന്നു. നവ്യയുടെ മുടി തോര്‍ത്തിക്കൊടുക്കുന്ന അച്ഛനെയാണ് വിഡിയോയില്‍…

30 mins ago

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

51 mins ago

ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…

1 hour ago

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

1 hour ago