ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ എന്തുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്ന ചോദ്യത്തിന് പ്രതികരിച്ചിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. കേരളത്തിൽ സ്പർദ്ധയുടെ ചരിത്രമില്ലാത്തതുകൊണ്ടാണ് ബിജെപി അധികാരത്തിൽ വരാത്തത് എന്നാണ് മുരളി ഗോപി പറയുന്നത്. കൂടാതെ കേരളത്തിൽ ഇപ്പോഴുള്ള ലെഫ്റ്റ് വിങ് യഥാർത്ഥത്തിൽ റൈറ്റ് വിങ് ആണെന്നാണ് മുരളി ഗോപി പറയുന്നത്.
‘കേരളത്തിൽ സ്പർദ്ധയുടെ ചരിത്രമുണ്ടായിട്ടില്ല. മത സംഘർഷങ്ങൾക്ക് അനുകൂലമായ സ്ഥലവുമല്ല ഇത്. അങ്ങനെയുള്ള സ്ഥലത്ത് എത്രത്തോളം ഈ വർഗീയത വിൽക്കാൻ നോക്കിയാലും വിൽക്കപ്പെടില്ല. ഹിന്ദു മുസ്ലിം വിഭാഗീയത എത്ര കണ്ട് ഉണ്ടാക്കാൻ നോക്കിയാലും ഈ മണ്ണിൽ അത് വിലപ്പോകില്ല.
പക്ഷേ ഇതിനെപ്പറ്റി തുടർച്ചയായി സംസാരിച്ചുകൊണ്ടിരുന്നാൽ അങ്ങനെയൊരു സംഘർഷം ഇവിടെയുണ്ടാക്കാൻ പറ്റും. അതാണ് ഏറ്റവും അപകടകരം. ഇപ്പോഴത്തെ അവസ്ഥയിൽ ആ സ്പർധ കൂടുന്നുണ്ട്. അതിനെ തടയാൻ ഇവിടെ ലെഫ്റ്റ് വിങ് ഉള്ളതുകൊണ്ടാണ് അതൊന്നും ഉണ്ടാകാതെയിരിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ഇപ്പോഴത്തെ അവസ്ഥയിൽ എന്റെ അഭിപ്രായത്തിൽ ഇവിടെയൊരു ലെഫ്റ്റ് വിങ് ഇല്ല. ഇപ്പോഴുള്ള ലെഫ്റ്റ് വിങ് എന്നു പറയുന്നത് സത്യത്തിൽ റൈറ്റ് വിങ്ങാണ്. മറ്റൊരു യൂണിറ്റിലുള്ള റൈറ്റ് വിങ്ങാണെന്നുള്ള വ്യത്യാസം മാത്രമേ ഉള്ളൂ. റൈറ്റ് വിങ്ങിന്റെ എല്ലാ ടെൻഡൻസിയും കാണിക്കുന്ന ലെഫ്റ്റ് വിങ്ങാണ് ഇവിടെയുള്ളത്.’ എന്നാണ് മുരളി ഗോപി പറഞ്ഞത്.
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…
വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…