തിരുവനന്തപുരം : കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു. പെരുങ്കടവിളയില്‍ മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ബൈക്കില്‍ ടിപ്പറിടിച്ച് അപകടം ഉണ്ടായത്.
സംഭവം നടന്നയുടന്‍ ഓടി രക്ഷപെട്ട ടിപ്പര്‍ ഡ്രൈവര്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തെ കുറിച്ച് മാരായമുട്ടം പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. പെരുങ്കടവിള തെള്ളുകുഴി എന്ന സ്ഥലത്താണ് അപകടം നടന്നത്. മാരായമുട്ടം ബവ്റിജസ് ഔട്ട്ലെറ്റിന് മുന്നിലിട്ട് വടകര ജോസ് എന്നയാളെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷും കൊല്ലപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കൽ പാങ്ങലുകാട്ടിൽ ബൈക്ക് യാത്രകാരനായ യുവാവിനെ ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചു. ശേഷം ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോയി. കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയായ ജിതിന് ഗുരുതരമായി പരുക്കേറ്റു. ജിതിന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിൽ തുടരുകയാണ്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ കുറച്ച് സമയത്തിന് ശേഷം ഇതേ സ്ഥലത്ത് വന്നു. ഡ്രൈവര്‍ പരിസരം വീക്ഷിച്ച് മടങ്ങി പോകുന്നത് സമീപത്തെ സിസിടിവിയിലുണ്ട്. മനഃപൂർവം നടത്തിയ അപകടം ആണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…