entertainment

എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്, ചിത്രയെ കുറിച്ച് ശരത്ത് പറയുന്നു

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി പിന്നണി ഗാന രംഗത്ത് തിളങ്ങി നില്‍ക്കുകയാണ് താരം. അടുത്തിടെ ചിത്രയെ കുറിച്ച് സുഹൃത്ത് കൂടിയായ സംഗീത സംവിധായകന്‍ ശരത്ത് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ചിത്രയുമായി ഏറ്റവും അടുത്ത സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയാണ് അദ്ദേഹം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയഗായികയെ കുറിച്ച് സംസാരിക്കവെയാണ് ശരത്ത് ചിത്രയെ കുറിച്ച് പറഞ്ഞത്.

ശരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് പല നിസ്സാരകാര്യങ്ങള്‍ക്കാണ്. പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നും തന്നെയില്ല. പലപ്പോഴും തമാശയ്ക്കാണ് തല്ല് ഉണ്ടാക്കി പിണങ്ങി ഇരിക്കുന്നത്. പക്ഷെ ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ ചേച്ചിയ്ക്ക സങ്കടം വരും. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല അടുപ്പമാണ്. എന്നെ കുറിച്ചുള്ള പല പരാതികളും എന്റെ ഭാര്യ സീത പറയുന്നത് ചേച്ചിയോടാണ്. അപ്പോള്‍ ചേച്ചി എന്ന തന്നെ വിളിച്ച് ചീത്ത പറയും. ചേച്ചി ദേഷ്യപ്പെടുമ്പോള്‍ അവരുടെ മുഖം മാറും. അപ്പോള്‍ ഞാന്‍ ചേച്ചിയെ കാലി എന്നാണ് തമാശയ്ക്ക് വിളിക്കുന്നത്. ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രമാണ് കാലി.

എന്റെ വീട്ടില്‍ നിന്ന് ചിത്ര ചേച്ചിയുടെ വീട്ടിലേയ്ക്ക് നടന്ന് പോകനുള്ള ദൂരം മാത്രമേയുള്ളൂ. ഞാന്‍ ഇടയ്ക്ക് അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. അതുപോലെ ചിത്ര ചേച്ചിയുടെ ഭര്‍ത്താവ് മോഹന്‍ ചേട്ടനുമായി വളരെ അടുത്ത ബന്ധമാണ്. സസ്യാഹാരം മാത്രമേ ചേച്ചി കഴിക്കുകയുള്ളൂ. വീട്ടില്‍ എന്ത് ഭക്ഷണം ഉണ്ടാക്കിയാലും ചേച്ചി എന്നെ വിളിക്കും. അതുപോലെ തനിയ്ക്ക് മധുര പലഹാരങ്ങള്‍ ഇഷ്ടമായതിനാല്‍ എവിടെ പേയി വന്നാലു തനിയ്ക്ക് മധുര പലാഹാരങ്ങള്‍ പ്രത്യേകമായി കൊണ്ട് വന്ന് തരാറുണ്ട്.

എല്ലാവരുടേയും കാര്യത്തില്‍ പ്രത്യേക കരുതലാണ് ചിത്രക്ക്. ഒരു യാത്ര പോകുമ്പോള്‍ കൂടെയുള്ളവര്‍ ഒന്നും കരുതേണ്ട ആവശ്യമില്ല. എല്ലാ സാധനങ്ങളും ചേച്ചിയുടെ കൈകളില്‍ തന്നെ കാണും ഒരു സഞ്ചരിക്കുന്ന മെഡിക്കല്‍ ഷോപ്പാണ്. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ അതിനെല്ലാം ചേച്ചി മരുന്ന് തരും. അഹാര കാര്യവും അങ്ങനെ തന്നെയാണ്. അത്രയധികം കരുതലും സ്‌നേഹവുമാണ്. എല്ലാവരോടും അത്രയധികം സ്‌നേഹത്തോടെയാണ് ചേച്ചി ഇടപെടുന്നത്. തരംഗിണി സ്റ്റുഡിയോയില്‍ പാടാന്‍ എത്തിയപ്പോഴാണ് ചേച്ചിയെ ആദ്യമായി കാണുന്നത്. ഡ്യൂയറ്റ് ഗാനമാനമായിരുന്നു. അന്ന് ഞങ്ങള്‍ 14 ടേക്ക് പാടി. പിന്നീട് പാടന്‍ നില്‍ക്കുമ്പോള്‍ ചേച്ചി തനിയ്ക്ക് മികച്ച പ്രോത്സാഹനമായിരുന്നു നല്‍കിയത്. അന്ന് തുടങ്ങിയ ആത്മ ബന്ധം ഇന്നും തുടരുന്നുണ്ട്.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

1 hour ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

3 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago