national

മതപരിവർത്തനത്തിന് നിർബന്ധിക്കുന്നു; ക്ഷേത്രത്തിൽ തുപ്പി മുസ്ലീം വനിതകൾ, അറസ്റ്റ്

ലക്നൗ : ഹിന്ദു മതസ്ഥരെ മതപരിവർത്തനത്തിന് നിർബന്ധിക്കുന്നതായി പരാതി. ചുറ്റുമുള്ള മുസ്ലീം കുടുംബങ്ങൾ തങ്ങളെ മതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി ഹൈന്ദവ കുടുംബമാണ് പോലീസിൽ പരാതി നൽകിയത്.

കുടുംബത്തിന് ആരാധിക്കാൻ വീടിന് സമീപം നിർമ്മിച്ച ക്ഷേത്രത്തിൽ സമീപവാസികളായ മൊഹറമ, ഷഹ്‌സാദി, സാഹിബ എന്നീ പേരുള്ള സ്ത്രീകൾ തുപ്പിയതായും ദീപ പരാതിയിൽ പറയുന്നു . മാത്രമല്ല ഈ സ്ത്രീകൾക്കൊപ്പം ഇർഫാൻ, സോനു, അഫ്രീദ് എന്നിവർ നിരവധി തവണ തന്നെ മർദ്ദിച്ചതായും ദീപ പറയുന്നു .

തങ്ങളുടെ ഗ്രാമം മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണെന്ന് പറഞ്ഞ് അമീർസാദ്, ഇർഫാൻ എന്നിവർ വീട് വിൽക്കാനോ മാറിത്താമസിക്കാനോ അതുമല്ലെങ്കിൽ മതം മാറാനോ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു. കേസിൽ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് മതം മാറ്റ നിരോധന നിയമം-2021 ഉൾപ്പെടെയുള്ള മറ്റ് ഗുരുതരമായ വകുപ്പുകൾ പ്രകാരം 7 പേർക്കെതിരെ കേസെടുത്തു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

19 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

45 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago