കോഴിക്കോട്/ പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി തന്നെ അറിയിച്ചിട്ടില്ലെന്ന് കെഎസ് ഹംസ. ലീഗ് വിശദീകരണം ചോദിച്ചിട്ടില്ല. പാര്‍ട്ടിയുടെ യശസ് ഉയര്ത്തിപ്പിടിക്കുവനാണ് താന്‍ ശ്രമിച്ചതെന്നും. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് തനിക്ക് അറിയുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന മുസ്ലിംലീഗ് യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് കെഎസ് ഹംസ നടത്തിയത്. ഇതാണ് സംസ്ഥാന സെക്രട്ടറിയായ കെഎസ് ഹംസക്കെതിരെ നടപടിയെടുക്കാന്‍ കാരണം. നിരന്തരമായി അച്ചടക്കം ലംഘിക്കുന്നുവെന്ന് കാട്ടിയാണ് നടപടി. മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് നടപടിയെടുത്ത വാര്‍ത്ത പുറത്ത് വിട്ടത്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുവാന്‍ പാടില്ല. അതിന് വേണ്ട നിലപാടുകളെ സ്വീകരിക്കുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രണ്ട് നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. എല്‍ഡിഎഫിനോട് കുഞ്ഞാലിക്കുട്ടിക്ക് മൃദുസമീപനമാണെന്നായിരുന്നു വിമര്‍ശനം. കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി രാജി സന്നദ്ധത അറിയിച്ചിരുന്നു.
എന്നാല്‍ യോഗത്തില്‍ വ്യക്തിപരാമായ ഒരു വിമര്‍ശനവും ഉണ്ടായിട്ടില്ല. കുഞ്ഞാലിക്കുട്ടി രാജിക്കൊരുങ്ങിയെന്ന വാര്‍ത്ത തമാശയാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. അതേസമയം മുസ്ലീംലീഗിനെ പരിഹസിച്ച് കെടി ജലീല്‍ ഞായറാഴ്ച രംഗത്തെത്തിയിരുന്നു. ലീഗിനെ ആര്‍ക്കെങ്കിലും വില്ക്കുവാന് അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…