kerala

വി.മുരളീധരൻ കേരളത്തിന്റെ അംബാസഡർ – മുസ്ലിംലീഗ് എംപി അബ്ദുള്‍ വഹാബ്

ന്യൂഡൽഹി. കേന്ദ്രമന്ത്രി വി.മുരളീധരനെ രാജ്യസഭയിൽ പുകഴ്‍‌ത്തി മുസ്‍ലിം ലീഗ്. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പ്രശംസിച്ച് മുസ്ലിം ലീഗ് എം.പി അബ്ദുള്‍ വഹാബ്. മുരളീധരന്‍ ഡല്‍ഹിയിലെ കേരളത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണെന്നായിരുന്നു എംപിയുടെ പരാമര്‍ശം. വി.മുരളീധരന്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ മുരളീധരന്റെ പ്രസ്താവനകളില്‍ യാഥാര്‍ഥ്യമുണ്ടെന്നും വഹാബ് രാജ്യസഭയില്‍ പറയുകയുണ്ടായി.

വി.മുരളീധരൻ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഡൽഹിയിൽ അദ്ദേഹം കേരളത്തിന്റെ അംബാസഡറാണ്. എന്നാൽ കേരളത്തിൽ എത്തിയാൽ സംസ്ഥാന സർക്കാരിനെതിരെ സംസാരിക്കും. കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതില്‍ വാസ്തവമുണ്ട്. മുരളീധരന്റെ വിമർശനങ്ങളിൽ വാസ്തവം ഉണ്ട് – ലീഗ് എംപി പി.വി.അബ്‌ദുൽ വഹാബ് പറഞ്ഞു. വി. മുരളീധരനെതിരായ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ വിമര്‍ശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം.

വി.മുരളീധരനെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചിരുന്നു. കേരളത്തിലെ വികസനം തടസ്സപ്പെടുത്തുകയാണു കേന്ദ്രമന്ത്രി ചെയ്യുന്നത്. നോട്ടുനിരോധനകാലത്ത് കേരളത്തില്‍വന്നു പറഞ്ഞതെല്ലാം കേന്ദ്രമന്ത്രി മറന്നുവെന്നും ബ്രിട്ടാസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിലാണ് മുസ്ലിംലീഗ് തിരുത്തല്‍ വരുത്തിയിരിക്കുന്നത്.

അടുത്തിടെ മുസ്‌ലിം ലീഗിനെ സ്തുതിച്ച സിപിഎം നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് വി.മുരളീധരൻ രംഗത്തുവന്നിരുന്നു. കേരളത്തിലെ ഇടതുമുന്നണി നേതാക്കളുടെ പ്രസ്താവനകൾ കാലത്തിന് അനുസരിച്ചുള്ള കോലം കെട്ടൽ മാത്രമാണ്. ലീഗിനെ വർഗീയ പാർട്ടിയാക്കേണ്ടപ്പോൾ അങ്ങനെയും അല്ലാത്തപ്പോൾ മറിച്ചും ചിത്രീകരിക്കുന്നവരാണു സിപിഎമ്മുകാർ എന്നായിരുന്നു മുരളീധരൻ പറഞ്ഞിരുന്നത്.

Karma News Network

Recent Posts

ലീവ് കഴിഞ്ഞാൽ ഞാൻ ദുബായിലേയ്ക്കും ശ്രീജു ലണ്ടനിലേയ്ക്കും പോകും, ഹണിമൂൺ എവിടെയാണെന്ന ചോദ്യത്തിന് മറുപടിയുമായി മീര നന്ദന്‍

രണ്ട് ദിവസം മുൻപായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ്…

7 mins ago

എകെജി സെന്റര്‍ ആക്രമണക്കേസ്, വിദേശത്ത് ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍…

34 mins ago

കട്ടിങ്ങ് സൗത്ത് സംഘാടക ധന്യ രാജേന്ദ്രൻ ഹിന്ദുവിരുദ്ധ പ്രചാരക- സ്വാമി കൈലാസ നിത്യാനന്ദ

കട്ടിങ്ങ് സൗത്ത് സംഘാടകയായ ധന്യ ആർ രാജേന്ദ്രൻ ഹിന്ദു വിരുദ്ധ പ്രചാരകയാണ്‌ എന്ന ആരോപണവുമായി സ്വാമി കൈലാസ നിത്യാനന്ദ. ഹിന്ദു…

43 mins ago

പെനാൽറ്റി നഷ്ടപ്പെടുത്തി പൊട്ടിക്കരഞ്ഞ് റൊണാൾ‍ഡോ, രക്ഷകനായി കോസ്റ്റ

സ്ലോവേനിയയെ പെനാൽറ്റി ഷൂട്ട്ഔട്ടിൽ തോൽപ്പിച്ച് പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ. ഷൂട്ടൗട്ടില്‍ 3-0 നാണ് പോര്‍ച്ചുഗലിന്റെ വിജയം. പോര്‍ച്ചുഗീസ് ഗോള്‍കീപ്പര്‍…

1 hour ago

ഷൊര്‍ണൂര്‍- കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി…

2 hours ago

ഏകീകൃത കുർബാന തർക്കം, നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ

കൊച്ചി: ഏകീകൃത കുർബാന വിഷയത്തിൽ നിലപാട് കടുപ്പിച്ച് സിറോമലബാർ സഭ. സിനഡ് തീരുമാനങ്ങൾ അംഗീകരിക്കാത്തവർക്കെതിരെ സഭാ നിയമപ്രകാരമുള്ള അച്ചടക്ക നടപടികൾ…

2 hours ago