national

മുസ്‌ലിംകൾ ശരീഅത്ത് അനുസരിച്ചല്ല ജീവിക്കുന്നത് ,അമിത് ഷാ

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് വരും അത് നടപ്പിലാക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് അറിയിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത്‌ അനുസരിച്ചല്ല ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിനും വിവാഹമോചനത്തിനും ശരീയത്തിനെ പരി​ഗണിക്കുന്നവർ കുറ്റകൃത്യത്തിനുള്ള ശിക്ഷക്കും ശരീയത്ത് പിന്തുടരാൻ തയ്യാറാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. “യുസിസി 1950 മുതൽ ഞങ്ങളുടെ വിഷയമാണ്. പാർട്ടി ജനസംഘത്തിന്റെ രൂപത്തിലായിരുന്ന കാലം മുതൽ ഈ വിഷയം നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് നമുക്ക് മാറാൻ കഴിയില്ല. രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

1937 മുതൽ രാജ്യത്തെ മുസ്ലീങ്ങൾ ശരിഅത്ത്‌ അനുസരിച്ചല്ല ജീവിക്കുന്നത്. 1937-ൽ ബ്രിട്ടീഷുകാർ മുസ്ലീം വ്യക്തിനിയമം ഉണ്ടാക്കിയപ്പോൾ അതിൽ നിന്ന് ക്രിമിനൽ ഘടകങ്ങൾ നീക്കം ചെയ്തു. അല്ലെങ്കിൽ മോഷ്ടിക്കുന്നവന്റെ കൈകൾ വെട്ടിമാറ്റുക, ബലാത്സംഗം ചെയ്യുന്നവനെ റോഡിൽ കല്ലെറിഞ്ഞ് കൊല്ലുക. ഒരു മുസ്ലിമും സേവിംഗ്സ് അക്കൗണ്ട് തുറക്കാനോ വായ്പ എടുക്കാനോ പാടില്ല. ശരിഅത്തും ഹദീസും അനുസരിച്ചു ജീവിക്കണമെങ്കിൽ പൂർണമായി അങ്ങനെ ജീവിക്കണം.

എന്തുകൊണ്ടാണ് നാല് വിവാഹങ്ങൾ ചെയ്യാൻ മാത്രം ശരിയ നിയമം വരുന്നത്. ഈ രാജ്യത്തെ മുസ്ലീങ്ങൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ ശരിഅത്ത്‌, ഹദീസ് എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, പല മുസ്ലീം രാജ്യങ്ങളും അത് ഉപേക്ഷിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇതിൽ നിന്ന് പുറത്തുവരണം. ഇന്നും, ഒരു സിവിൽ കേസ് വരുമ്പോൾ, മുസ്ലീങ്ങൾ കോടതിയിൽ പോകുന്നു. കള്ളന്റെ കൈ വെട്ടണം, ബലാത്സംഗം ചെയ്തയാളെ കല്ലെറിഞ്ഞു കൊല്ലണം, രാജ്യദ്രോഹം ചെയ്യുന്നയാളെ കവലയിൽ തൂക്കിക്കൊല്ലണം എന്നാണോ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നത്?- അമിത് ഷാ ചോദിച്ചു.ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന മുസ്‌ലിംകൾക്കു നേരെ രൂക്ഷ വിമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

വിവാഹത്തിനും വിവാഹമോചനത്തിനും മാത്രം ശരീഅത്ത് പരിഗണിക്കുന്നവർ കുറ്റകൃത്യത്തിനുള്ള ശിക്ഷയിൽ ശരീഅത്തിന് വേണ്ടി ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഖുർആനും ഹദീസുമെല്ലാം ഇഷ്ടാനുസരണം തോന്നുംപോലെ ഉപയോഗിക്കാനുള്ളതാണോ എന്നും ചോദിച്ച അമിത് ഷാ, രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും ആവർത്തിച്ചു പ്രഖ്യാപിച്ചു.

ഒരു സ്വകാര്യ വാർത്താ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. രാജ്യത്ത് ഏകീകൃത നിയമം വേണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യു.സി.സി 1950 മുതൽ ഞങ്ങളുടെ വിഷയമാണ്. പാർട്ടി ജനസംഘത്തിന്റെ രൂപത്തിലായിരുന്ന കാലം മുതൽ ഈ വിഷയം നിലനിൽക്കുന്നുണ്ട്. ഇതിൽ നിന്ന് മാറാൻ പാർട്ടിക്കും സർക്കാറിനും കഴിയില്ല.
1937 മുതൽ രാജ്യത്തെ മുസ്‌ലിംകൾ ശരീഅത്ത് അനുസരിച്ചല്ല ജീവിക്കുന്നത്. 1937ൽ ബ്രിട്ടീഷുകാർ മുസ്‌ലിം വ്യക്തിനിയമം ഉണ്ടാക്കിയപ്പോൾ അതിൽ നിന്ന് ക്രിമിനൽ ഘടകങ്ങൾ നീക്കി. അല്ലെങ്കിൽ മോഷ്ടിക്കുന്നവന്റെ കൈകൾ വെട്ടിമാറ്റുക, ബലാത്സംഗം ചെയ്യുന്നവനെ റോഡിൽ കല്ലെറിഞ്ഞ് കൊല്ലുക. ഒരു മുസ്‌ലിമും സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് തുറക്കാനോ വായ്പ എടുക്കാനോ പാടില്ല.

ശരീഅത്തും ഹദീസും അനുസരിച്ചു ജീവിക്കണമെങ്കിൽ പൂർണമായി അങ്ങനെ ജീവിക്കണം. എന്തുകൊണ്ടാണിതെല്ലാം മുസ്‌ലിംകൾ നിരാകരിച്ചത്?
ഇന്നും, ഒരു സിവിൽ കേസ് വരുമ്പോൾ, മുസ്‌ലിംകൾ കോടതിയിൽ പോകുന്നുണ്ട്. എന്തുകൊണ്ടാണ് നാല് വിവാഹം കഴിക്കാൻ മാത്രം ശരീഅത്ത് നിയമം വേണമെന്ന് പറയുന്നത്. കള്ളന്റെ കൈ വെട്ടണം, ബലാത്സംഗം ചെയ്തയാളെ കല്ലെറിഞ്ഞു കൊല്ലണം, രാജ്യദ്രോഹം ചെയ്യുന്നയാളെ കവലയിൽ തൂക്കിക്കൊല്ലണം എന്നാണോ രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതെന്നും അമിത് ഷാ പരിഹസിച്ചു.
ഇന്ത്യയിലെ മുസ്‌ലിംകൾ ബ്രിട്ടീഷുകാരുടെ കാലം മുതൽ ശരീഅത്ത്, ഹദീസ് എന്നിവയിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു. പല മുസ്‌ലിം രാജ്യങ്ങളും അത് ഉപേക്ഷിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ഇതിൽ നിന്ന് പുറത്തുവരണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

16 mins ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

50 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

2 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

2 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

2 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

3 hours ago