തൃശൂർ : സ്കൂൾ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കൽ ആണ് അറസ്റ്റിലായത്. മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പ്രതി കഴിഞ്ഞ ജൂലൈ മാസമാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പാവറട്ടി പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഷെരീഫ് ചിറക്കലിനെ കോടതിയിൽ ഹാജരാക്കും. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം ആസൂത്രിതമാണെന്ന് പോലീസ്. മോഷണവും ലൈംഗികാതിക്രമവും ലക്ഷ്യമിട്ടാണ് പ്രതി എത്തിയത്. തട്ടിക്കൊണ്ട് പോയ കുട്ടിയെ പ്രതി മുമ്പ് തന്നെ ലക്ഷ്യമിട്ടിരുന്നതായും പോലീസ് പറയുന്നു. കുട്ടിയെ മുമ്പ് തന്നെ കണ്ടുവെച്ച പ്രതി പരിസരം മനസ്സിലാക്കാന്‍ നേരത്തെ വീട്ടിലെത്തിയതായി പോലീസ് പറയുന്നു.
തുടര്‍ന്ന് പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്തതോടെയാണ് കേസില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നത്. പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യും. ഏഴ് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്കി. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…