മുട്ടില്‍ വനംകൊള്ള കേസില്‍ കേന്ദ്ര ഇടപെടല്‍ നടത്താന്‍ ബിജെപി നീക്കം തുടങ്ങി. ദില്ലിയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തും.വനം കൊള്ള രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
മരം കൊള്ള ദേശീയ തലത്തിന്റെ ശ്രദ്ധയിലെത്തിച്ച് കേന്ദ്ര ഇടപെടന്‍ നടത്തി രാഷ്ട്രീയ പ്രതിരോധത്തിനുള്ള നീക്കമാണ് സുരേന്ദ്രന്റേത്. കുഴല്‍പ്പണക്കേസും തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും അടക്കമുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെ സാഹചര്യത്തിലാണ് കെ സുരേന്ദ്രന് ദില്ലിയിലെത്തിയത്.
ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ആരോപണ വിധേയരായിട്ടുണ്ട്. അതിനാല്‍ അവരില്‍ നിന്ന് വിശദീകരണം തേടിക്കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് കൊണ്ടുവരുവാന്‍ കഴിയുമോ എന്നാണ് ബി.ജെ.പി. ഉറ്റുനോക്കുന്നത്.വനം കണ്‍കറന്റ് ലിസ്റ്റായതിനാല്‍ മുട്ടില്‍ മരംമുറിയില്‍ വനംവകുപ്പുകൂടി ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിനും സംസ്ഥാനത്തിനും അധികാരം ഉള്ള വിഷയമാണ്.
എന്നാല്‍ നിലവില്‍ കേന്ദ്രമന്ത്രിയെ കാണാനുള്ള സമയം കെ.സുരേന്ദ്രന് ലഭിച്ചിട്ടില്ല. മന്ത്രി മറ്റുപല യോഗങ്ങളിലാണ്.ഇന്നോ നാളെയോ സുരേന്ദ്രന് കേന്ദ്രമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇടപെടല്‍ നടത്താനുള്ള നീക്കത്തിലാണ് സുരേന്ദ്രന്.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…