Politics

ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ട, സിപിഎമ്മിന് രഹസ്യ അക്കണ്ടില്ല, രേഖകളുണ്ടെങ്കിൽ തെളിയിക്കട്ടെ, എംവി ​ഗോവിന്ദൻ

കോഴിക്കോട്: സിപിഎമ്മിന് ഒരു രഹസ്യ അക്കണ്ടുമില്ല, ഇഡിയെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കരുവന്നൂര്‍ ബാങ്കുമായി സിപിഎമ്മിനെ കൂട്ടിക്കെട്ടാന്‍ മോദി തന്നെ പദ്ധതി തയ്യാറാക്കുകയാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. ഭയപ്പെടുത്തേണ്ടതില്ലെന്നും തങ്ങള്‍ക്കു ഭയത്തിന്റ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതേചൊല്ലി സിപിഎമ്മിന് ഒരു ഭയവുമില്ലെന്നും കള്ളത്തരം പ്രചരിപ്പിച്ച് കെജരിവാളിനെ പോലെയുള്ളവരെ അറസ്റ്റ് ചെയ്യുന്ന ഇഡിക്കും കേന്ദ്ര സര്‍ക്കാരിനും ആരെയാണ് അറസ്റ്റ് ചെയ്യാന്‍ പറ്റാത്തതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുണ്ടാപ്പിരിവിന് കൂട്ടുനില്‍ക്കുന്നവരല്ലേ ഇഡിയെന്നും ഗോവിന്ദന്‍ ചോദിച്ചു. കേസിന്റെ ഭാഗമാകുമ്പോഴെക്കും അവരില്‍ നിന്ന് ബജെപി ഫണ്ട് വാങ്ങിയില്ലേ? ഒന്‍പതിനായിരത്തോളം കോടിയല്ലേ വാങ്ങിയത്. ബിജെപി അതിന്റെ കണക്ക് നല്‍കട്ടെയെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ആരില്‍ നിന്നും രഹസ്യഫണ്ട് വാങ്ങിയിട്ടില്ല. എല്ലാം പരസ്യമാണ്. അത് കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെജരിവാളിനെ അറസ്റ്റ് ചെയ്തതുപോലെ കേരളത്തിലെത്തി സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും തകര്‍ക്കാന്‍ ഇഡിക്ക് കഴിയില്ല. സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടെന്ന് ഇഡിയുടെ കൈയില്‍ വിവരമുണ്ടെങ്കില്‍ അവര്‍ അത് കണ്ടുപിടിക്കട്ടേ. അത് ഇഡിയുടെ പണിയല്ലേയെന്നും ഗോവിന്ദന്‍ ചേദിച്ചു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

21 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

38 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

51 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

57 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago