topnews

സാങ്കേതിക തകരാർ പരിഹരിച്ചു; 675 എ.ഐ ക്യാമറകള്‍ നിരീക്ഷണം തുടങ്ങി; പിഴ ഈടാക്കാന്‍ വേണ്ടത് സർക്കാരിന്റെ അനുമതി

തിരുവനന്തപുരം : 225 കോടി രൂപ മുടക്കി സജ്ജീകരിച്ച 675 ക്യാമറകള്‍ ദേശീയ–സംസ്ഥാന പാതകളിലെല്ലാം സ്ഥാപിച്ചിട്ട് 11 മാസമായി. സാങ്കേതിക തകരാർ മൂലം ഇവ പ്രവർത്തിച്ചിരുന്നില്ല. എന്നാൽ തടസങ്ങളെല്ലാം മാറ്റി ക്യാമറകൾ എല്ലാം തന്നെ ഇപ്പോൾ കണ്ണുതുറന്നിട്ടുണ്ട്. ഇതോടെ നിയമലംഘനം കണ്ടെത്താൻ ക്യാമറകള്‍ സഹായകമാകും.

ഗതാഗത നിയമലംഘനങ്ങള്‍ കയ്യോടെ പിടികൂടുന്ന എ.ഐ. ക്യാമറകള്‍ വഴി പിഴ ഈടാക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് സര്‍ക്കാരിന്റെ അനുമതി തേടി. മന്ത്രിസഭയോഗം വിഷയം പരിഗണിക്കും. അനുവാദമായാല്‍ രണ്ടാഴ്ചക്കുള്ളില്‍ പിഴ ഈടാക്കുന്നത് ആരംഭിക്കും. എ.ഐ. ക്യാമറകള്‍ അഥവാ നിര്‍മിത ബുദ്ധിയുള്ള ക്യാമറകളാണ് റോഡില്‍ പിഴ തരാന്‍ കാത്തിരിക്കുന്നത്. ഹെല്‍മറ്റും സീറ്റ് ബല്‍റ്റുമാണ് ഇവ പ്രധാനമായും പിടിക്കുന്നത്.

ഇത് രണ്ടും ഡ്രൈവര്‍ക്ക് മാത്രമല്ല, എല്ലാ യാത്രക്കാര്‍ക്കും വേണം. ഇതുകൂടാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും റെഡ് സിഗ്നല്‍ ലംഘിക്കലും പിടിക്കും. അമിതവേഗം ആദ്യഘട്ടം പിടിക്കില്ലെങ്കിലും രണ്ടാംഘട്ടത്തില്‍ അതിനും പിടിവീഴും. ഉദ്യോഗസ്ഥരുടെ കണ്ണില്‍പെട്ടില്ലങ്കില്‍ ഗതാഗത നിയമലംഘനം നടത്തിയാലും രക്ഷപെടാനാകില്ല.

Karma News Network

Recent Posts

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

33 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

59 mins ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

1 hour ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago

ചെങ്കൽ ക്ഷേത്രത്തിലെ വൈകുണ്ഠത്തിനും മഹാശിവലിംഗത്തിനും വീണ്ടും പുരസ്കാരം

ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസ‍‍‍‌ർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അം​ഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…

2 hours ago