kerala

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ ‘സല്‍മാന്‍’ എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പെരുമ്പാവൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയത്. ബസിന് സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചിരുന്നില്ല.

നിയമവിരുദ്ധമായി എയര്‍ഹോണ്‍ ഉപയോഗിച്ചിരുന്നതായും മുന്‍വശത്തെ ചില്ല് പൊട്ടിയതായും കണ്ടെത്തി. ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പോരായ്മകള്‍ പരിഹരിച്ച് പരിശോധന പൂര്‍ത്തിയാക്കി മാത്രം സര്‍വീസ് നടത്തിയാല്‍ മതിയെന്നും നിര്‍ദേശിച്ചു. അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ചതിന് ഡ്രൈവര്‍ വടാട്ടുപാറ പള്ളിക്കുടിയില്‍ അഖിലിന് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ഇയാളെ മോട്ടോര്‍ വാഹനവകുപ്പിന് കീഴിലുള്ള ഐ.ഡി.പി.ആറില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച്) പരിശീലനത്തിന് അയക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആലുവ-മൂന്നാര്‍ റോഡില്‍ മത്സരയോട്ടം നടത്തിയ ‘അജുവ’ ബസിനും ഡ്രൈവര്‍ക്കുമെതിരേ കഴിഞ്ഞ ചൊവ്വാഴ്ച മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു. അന്ന് സല്‍മാന്‍ ബസാണ് അജുവയ്‌ക്കൊപ്പം മത്സരിച്ച് ഓടിയത്.

വട്ടോളിപ്പടിയില്‍ രണ്ടു ബസുകളും ഒരുമിച്ച് ചരക്കുലോറിയെ മറികടക്കുന്നത് എതിരേവന്ന കാര്‍ യാത്രികര്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും വാര്‍ത്തയാവുകയും ചെയ്തിരുന്നു.

karma News Network

Recent Posts

മുറിവ് പാട്ടിലുള്ളത് എന്റെ അനുഭവം, സങ്കൽപിച്ച് എഴുതിയതല്ല, സൈബർ ആക്രമണത്തിനെതിരെ ഗൗരി ലക്ഷ്മി

മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…

5 mins ago

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…

37 mins ago

മോദിയുടെ റഷ്യൻ സന്ദർശനം ഇന്ന് നാളെ ഉച്ചകോടി

മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…

1 hour ago

പാർട്ടി അനുഭാവികൾ ക്ഷേത്രകാര്യങ്ങളിൽ സജീവമാകണം, സഖാക്കൾക്ക് പണത്തോടുള്ള ആർത്തി മൂക്കുന്നു: എം വി ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടി അംഗങ്ങൾ ക്ഷേത്ര കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ…

2 hours ago

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

10 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

11 hours ago