topnews

കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിനിടയാക്കിയ ബൈക്ക് അപകടക്കേസിലെ പ്രതിക്ക് ലൈസന്‍സോ ലേണേഴ്‌സോ ഇല്ലെന്ന് എംവിഡി

കൊച്ചി. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിന് ഇടയാക്കിയ ബൈക്ക് ഓടിച്ച പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സോ ലേണേഴ്‌സോ ഇല്ലെന്ന് മോട്ടോര്‍ വാഹന വരുപ്പ്. അപകടത്തില്‍ മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനി നമിതയാണ് മരിച്ചത്. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ബൈക്കിന്റെ വിശദമായ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തി.

ബൈക്കിന് രൂപമാറ്റം വരുത്തിയതായിട്ടാണ് കണ്ടെത്തിയത്. നമിതയെ ഇടിച്ചത് പള്‍സര് എന്‍എസ് 200 ബൈക്കാണ്. സൈലന്‍സര്‍ ഘടിപ്പിക്കാത്ത ബൈക്കില്‍ രണ്ട് കണ്ണാടികള്‍ ഊരിമാറ്റിയ നിലയിലായിരുന്നു. കൂടാതെ ഇടിയുടെ ആഘാതത്തില്‍ ബ്രേക്കുകള്‍ രണ്ടും ജാം ആവുകയും വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകരുകയും ചെയ്തു.

ബൈക്കിന്റെ മീറ്റര്‍ ബോര്‍ഡുകള്‍ അടക്കം മുന്‍ഭാഗം തകര്‍ന്ന നിലയിലാണ്. അതേസമയം ഇടിയുടെ ആഘാതം വര്‍ദ്ധിപ്പിതക്കുന്നതിന് ക്രാഷ് കാര്‍ഡ് ഘടിപ്പിക്കാത്തതും കാരണമായി എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago