തിരുവനന്തപുരം. പാലക്കാട് വടക്കാഞ്ചേരിയില്‍ ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്ക് ഒപ്പം കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും പങ്കുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്. റോഡ് ഷോള്‍ഡര്‍ ഇല്ലാത്തത് അപകടത്തിന്റെ തീവ്രത വര്ധ്പിച്ചതായും പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എംകെ ജയേഷ്കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കെഎസ്ആര്‍ടിസി ബസ് വളവില്‍ നിര്‍ത്തി യാത്രക്കാരനെ ഇറക്കിയിരുന്നു. ഇതിന് ശേഷം മുന്നോട്ട് എടുത്തപ്പോഴാണ് പിറകില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് ഇടിച്ചത്. അതേസമയം റോഡില്‍ ബസ് നിര്‍ത്തിയില്ലെന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിര്‍ത്തിയത് തെറ്റാണെങ്കിലും അപകത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്റെ അമിത വേഗവും അലക്ഷ്യ ഡ്രൈവിങ്ങുമാണ്.
അപകടത്തില്‍ ഇരു ഡ്രൈവര്‍മാര്‍ക്കും വീഴ്ച പറ്റിയതായി നാറ്റ്പ് പഠന റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ സിഗ്നല്‍ നല്‍കാതെ പെട്ടന്ന് റോഡില്‍ നിര്‍ത്തിയതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സുരക്ഷിത അകലം പാലിക്കാതെ കെഎസ്ആര്‍ടിസി ബസിനെ മറികടക്കുവാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണം.
വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…