entertainment

അവിഹിത ബന്ധം കൊണ്ടാണ് എന്റെ അച്ഛനും അമ്മയും കണ്ടുമുട്ടിയത്, വിശ്വാസവഞ്ചന ഹ്യൂമന്‍ നേച്ചര്‍ ആണ് – ആലിയ

‘നെപ്പോ കിഡ്’ എന്ന പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ ഭട്ട്. നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോഴൊക്കെ ഏറ്റവും കൂടുതൽ കടന്നാക്രമണങ്ങൾ നേരിട്ട താരമാണ് ആലിയ ഭട്ട്.

അത്യുഗ്രൻ അഭിനയ ശൈലികൊണ്ട് ആലിയ ആരാധക ഹൃദയങ്ങളിൽ നിറയുകയായിരുന്നു.ആലിയയുടെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ എവിടെയും ചർച്ചയായിരിക്കുന്നത്, വിശ്വാസവഞ്ചനയുടെ ബാക്കിപത്രമാണ് തന്റെ മാതാപിതാക്കളുടെ വിവാഹമെന്നാണ് ആലിയ പറഞ്ഞിരിക്കുന്നത്.

എന്റെ അച്ഛനും അമ്മയും തമ്മില്‍ കണ്ടുമുട്ടിയത്, അവിഹിത ബന്ധമുണ്ടായത് കൊണ്ടാണ്. വിശ്വാസവഞ്ചനയെന്നല്ല മറിച്ച് അത് മനുഷ്യ ജീവിതത്തിന്റെ ഭാഗമായ ഒന്നാണ്. ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങള്‍ക്ക് പിന്നിലും ഒരു കാരണമുണ്ടാകും. വിശ്വാസവഞ്ചന എന്നതിനുപരി അതൊരു ഹ്യൂമന്‍ നേച്ചറായിട്ടാണ് ഞാനതിനെ കാണുന്നത്. അങ്ങനെ ചിന്തിക്കുക അത്ര എളുപ്പമല്ല, പക്ഷെ അത് പ്രാധാന്യമുള്ളതുമാണ്.

വിശ്വാസവഞ്ചന ഇല്ലെന്നോ അതോ അങ്ങനെ ഉണ്ടാകാന്‍ പാടില്ലെന്നോ ആര്‍ക്കും പറയാനാകില്ല. അത് സംഭവിച്ചു കൊണ്ടിരിക്കും. മനസ്സിലാക്കി മുന്നോട്ടു പോകാന്‍ ശ്രമിക്കുക. വ്യത്യസ്തമായ ദിശയിലൂടെ കാര്യങ്ങളെ നോക്കി കണ്ടാല്‍ ഈ പ്രശ്‌നം മറികടക്കാനാകും. ആലിയ ദി ഏഷ്യന്‍ ഏജിന് നല്‍കിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞതാണിത്.

Karma News Network

Recent Posts

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

22 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

31 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

1 hour ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

2 hours ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

2 hours ago