entertainment

‘എന്റെ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാനൊരു പോണ്‍ താരമാണെന്ന്’ – ഉര്‍ഫി ജാവേദ്

തന്റെ ബോള്‍ഡായ ഫാഷൻ സങ്കൽപ്പങ്ങളുടെ പേരിൽ സൈബർ ആക്രമണങ്ങൾ നേരിടുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തു വരുന്ന താരമാണ് ഉര്‍ഫി ജാവേദ്. ടെലിവിഷന്‍ താരവും മുന്‍ ബിഗ് ബോസ് താരവുമായിരുന്ന ഉര്‍ഫിയുടെ വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗവും വൈറലുമാവുകയുമാണ് എപ്പോഴും. തീര്‍ത്തും വ്യത്യസ്തവും അസാധാരണവുമായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഓരോ ദിവസവും ഉര്‍ഫി എത്തി കൊണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ നിരന്തരമായ സദാചാര ആക്രമണവും ഉര്‍ഫി നേരിടുകയാണ്.

യൂട്യൂബര്‍ രണ്‍വീര്‍ ആല്ലാബാദിയയ്ക്ക് ഇപ്പോഴിതാ താരം നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വരുന്ന ട്രോളുകളെക്കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളുമെല്ലാം പങ്കുവെക്കുന്നു. കുട്ടിക്കാലത്ത് ഒട്ടും ആത്മവിശ്വാസമില്ലാത്ത കുട്ടിയായിരുന്നു താനെന്നാണ് ഉര്‍ഫി പറഞ്ഞിരിക്കുന്നത്. കുട്ടിക്കാലത്ത് തനിക്ക് കൂട്ടുകാരില്ലായിരുന്നു – ഉര്‍ഫി പറയുന്നു.

ട്രോളുകളെക്കുറിച്ച് ഉർഫി പറയുന്നത് ഇങ്ങനെ: ‘ചിലപ്പോള്‍ തന്നെക്കുറിച്ച് എഴുതുന്നതൊക്കെ തന്നെ ശരിയായിരിക്കാം. ചിലപ്പോള്‍ ആളുകള്‍ പറയുന്നത് ആയിരിക്കും ശരി. താന്‍ സമൂഹത്തിലെ കറയായിരിക്കും. യുവാക്കള്‍ക്ക് മോശം മാതൃകയായിരിക്കും – ഉര്‍ഫി പറയുന്നു. ‘ചിലപ്പോള്‍ അവര്‍ പറയുന്നത് ശരിയായിരിക്കും. ഞാന്‍ നല്ലൊരു സ്ത്രീയായിരിക്കില്ല. ഞാന്‍ സമൂഹത്തിലെ കറയായിരിക്കും. യുവ തലമുറയ്ക്ക് മോശം മാതൃകയായിരിക്കും. ട്രോളുകള്‍ പറയുന്നത് പോലെ വേശ്യയായിരിക്കും. എനിക്ക് പിന്തിരിയാനാകില്ല. ഞാന്‍ നിര്‍ത്തിയാലും എല്ലാം ഇന്റര്‍നെറ്റിലുണ്ടാകും. ഞാന്‍ അത്രയ്ക്ക് മോശമായിരുന്നു വോ? ചിലപ്പോള്‍ ആരും എന്നെ അംഗീകരിക്കില്ല. ഒരു കുടുംബവും എന്നെ അംഗീകരിക്കില്ല’ താരം പറഞ്ഞിരിക്കുന്നു.

തന്റെ അച്ഛനെക്കുറിച്ച് മനസ് തുറക്കുന്ന ഉര്‍ഫി ജാവേദ്, യാഥാസ്ഥിതികനായിരുന്നു തന്റെ പിതാവ് എന്നാണ് പറയുന്നത്. താന്‍ അടക്കം അഞ്ച് മക്കളേയും അമ്മ ഒറ്റയ്ക്കായിരുന്നു നോക്കിയിരുന്നത്. അച്ഛനും അമ്മയും വഴക്കിടുമ്പോള്‍ ദേഷ്യം തീര്‍ത്തിരുന്നത് തന്റെ ദേഹത്തായിരുന്നു. താന്‍ പലപ്പോഴും അടി കൊണ്ട് ബോധം കെട്ടിട്ടുണ്ട് – ഉര്‍ഫി പറഞ്ഞു.

‘ഞാന്‍ അച്ഛനുമായി അടുപ്പത്തിലായിരുന്നില്ല. അച്ഛനോ അമ്മയോ അടിയുണ്ടാക്കിയാല്‍ ആ ദേഷ്യം മുഴുവന്‍ തീർക്കുന്നത് എന്നെ തല്ലിയിട്ടായിരുന്നു. ബോധം കെടുന്നത് വരെ അച്ഛന്‍ തല്ലുമായിരുന്നു. ‘കുട്ടികളെ എന്തെങ്കിലും ബോധ്യപ്പെടുത്താന്‍ ബോധം കെടുന്നത് വരെ തല്ലിയാല്‍ പിന്നെ അവര്‍ക്ക് എന്ത് മനസിലാകാനാണ്. അവരുടെ ദേഷ്യം കൂടുമെന്ന് കരുതി തിരികെ ഒന്നും പറയില്ല. ഒരു ഘട്ടം എത്തുമ്പോള്‍ മതിയെന്ന് തോന്നും. കുട്ടികള്‍ വലുതാകുമ്പോള്‍ അവരെ തല്ലുന്നത് ബാധിക്കുക വളരെ മോശമായ രീതിയിലായിരിക്കും’ ഉര്‍ഫി പറയുന്നു.

‘ഞാൻ 15 വയസായിരുന്നപ്പോള്‍ ആരോ എന്റെ ഫോട്ടോ ഒരു പോണ്‍ സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്തു. വളരെ നോര്‍മല്‍ ആയൊരു ചിത്രമായിരുന്നു അത്. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായിരന്നു. മോര്‍ഫൊന്നും ചെയ്യാതെയാണ് ഇട്ടത്. അത് ആരോ കണ്ടിട്ട് എന്നോട് നിന്റെ ചിത്രം പോണ്‍ സൈറ്റില്‍ ഉണ്ടല്ലോ എന്ന് പറഞ്ഞു. എല്ലാവരും എന്നെ കുറ്റപ്പെടുത്തി. ഞാനൊരു പോണ്‍ താരമാണെന്ന് പറഞ്ഞു’ എന്ന് മുമ്പൊരിക്കല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉര്‍ഫി പറയുകയുണ്ടായി.

‘എന്റെ അച്ഛന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഞാനൊരു പോണ്‍ താരമാണെന്ന്. പോണ്‍ സൈറ്റിലെ ആളുകള്‍ എന്നോട് 50 ലക്ഷം ചോദിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ആളുകളുടെ സിമ്പതി നേടാന്‍ ശ്രമിക്കുകയായിരുന്നു അച്ഛന്‍. അങ്ങനെയായിരുന്നു അച്ഛന്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പക്ഷെ തല്ല് ഭയന്ന് ഞാന്‍ മിണ്ടാതിരുന്നു. ഞാനാണ് ഇര. തല്ലുന്നത് പക്ഷെ എന്നെയാണ്. അവര്‍ എന്നെ വിശ്വസിക്കുന്നില്ലായിരുന്നു’ ഉര്‍ഫി പറയുകയുണ്ടായി.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

6 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

23 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

36 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

42 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago