crime

ബോംബേറ് ശ്രദ്ധ തിരിക്കാനോ? ആരെന്നറിയും മുൻപേ യു ഡി എഫിന്റെ തലയിൽ കെട്ടിയതിൽ ദുരൂഹത.

 

തിരുവനന്തപുരം/ തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞ വർ ആരെന്നറിയും മുൻപേ കുറ്റം യു ഡി എഫിന്റെ തലയിൽ കെട്ടിയ സി പി എം നടപടിയിൽ ദുരൂഹത. ബോംബേറ് സംഭവം ആസൂത്രിതമായ ശ്രദ്ധതിരിക്കലിന്റെ ഭാഗമാണോ എന്നതാണ് സംശയം ഉണ്ടാക്കുന്നത്. സംഭവം നടന്നു മിനിറ്റുകൾക്കു ള്ളിൽ സി പി എം നേതാക്കൾ പാഞ്ഞെത്തിയതും പിന്നിൽ യു ഡി എഫ് ആണെന്ന് പാർട്ടി സെക്രട്ടറി പറയുന്നതിലുമൊക്കെ നാടകീയത നിഴലിക്കുന്നുണ്ട്.

എകെജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ ഏതൊരു കാരണവശാലും പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നതാണ് പിന്നീട് ഉണ്ടാവുന്നത്. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പ്രതികരിച്ചിരിക്കുന്നത്. അപ്പോഴും ബോബെറിഞ്ഞവർ ആരെന്നതിന്റെ ഒരു തുമ്പ് പോലും പോലീസിന് കിട്ടിയിട്ടില്ലതാണ് യാഥാർഥ്യം.

ഗേറ്റിന്റെ പുറത്ത് നിന്ന് ഗേറ്റിന്റെ നേർക്കാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. എ കെ ജി സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്. ബോംബ് പില്ലറിൽ തട്ടി വീണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാത്രി 11.30 ഓടെയാണ് സംഭവം. ഒരാള്‍ ബൈക്കിലെത്തി എ കെ ജി സെന്ററിന് നേരെ ബോംബെറിയുകയായിരുന്നു. ബോംബ് പില്ലറിൽ തട്ടി വീണു പൊട്ടി. നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യം ആണ് പുറത്തുവന്നത്.

സംഭവം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കം മുതിര്‍ന്ന സിപിഎം നേതാക്കള്‍ എകെജി സെന്ററില്‍ എത്തിയാണ് ശ്രദ്ധേയമായി. മന്ത്രിമാരും, സിപിഐ നേതാക്കളും, എല്‍ഡിഎഫ് നേതാക്കളും പൊടുന്നനെയെത്തി. എംഎല്‍എമാരും, എംപിമാരും വന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും എകെജി സെന്ററിന് മുന്നില്‍ തടിച്ചുകൂടുകയുണ്ടായി. തുടർന്ന് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടങ്ങൾ നടക്കുകയായിരുന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു.

വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. സംഭവ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തി. ഏകെജി സെന്ററിനെതിരെ നടന്നത് ആസൂത്രിതമായ ആക്രമണമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം വിവാദത്തില്‍ നീന്നും മുഖ്യമന്ത്രിക്കെതിരെയുടെ സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാന്‍ സിപിഎം തന്നെ നടത്തിയ നാടകമാണ് ബോംബേറ് സംഭവമെന്നും ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

സംഭവം നടന്ന ഉടൻ തന്നെ ബോബെറിനു യുഡിഎഫ് ആണെന്ന ആരോപണവുമായി സി പി എം രംഗത്ത് വന്നത് ദുരൂഹത ഉണ്ടാക്കിയിട്ടുണ്ട്. ബോബെറിഞ്ഞവർ ആരെന്നു പോലും പോലീസ് തിരിച്ചറിയാതിരിക്കെയാണ് സി പി എം സംസ്ഥാന സെക്രട്ടറി ഉത്തരവാദിത്വം യു ഡി എഫിന്റെ മേൽ കെട്ടിവെച്ചത്. സംഭവം നടന്ന പിറകെ സമാധാനപരമായി പ്രതിഷേധിക്കാൻ അണികൾക്ക് കൊടുത്ത ആഹ്വാനവും കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തലുമൊക്കെ കോൺഗ്രസിന് മേൽ ഉണ്ടാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബോംബേറ് സി പി എമ്മിന്റെ രാഷ്ട്രീയ നാടകമാണോ എന്ന സംശയം ബലപ്പെടുത്തുന്നത്.

വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും എല്‍ ഡി എഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ പ്രതികരിച്ചത്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, പി കെ ശ്രീമതി, എന്നിവരും പെട്ടെന്ന് തന്നെ പ്രതികരണവുമായി രംഗത്ത് വരികയുണ്ടായി. എ കെ ജി സെന്ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഹ്വാനമാണ് ഉണ്ടായത്.

സംസ്ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകര്‍ന്നു എന്ന മുറവിളി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങളാണ് സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് നാളുകളായി നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ തുടര്‍ച്ചയാണ് എകെജി സെന്ററിന് നേരെ അക്രമണം നടത്തിയിരിക്കുന്നത്. പാർട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന ജനങ്ങളെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. പാർട്ടി ഓഫീസുകളെ അക്രമിക്കുക, പാര്‍ടി പതാക പരസ്യമായി കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ പ്രകോപനപരമായ അക്രമങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരി ക്കുകയാണ് – കോടിയേരി ആരോപിക്കുകയുണ്ടായി.

നേരത്തെ മുഖ്യമന്ത്രിയെ ഉള്‍പ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയും, അവര്‍ക്ക് ഒത്താശ ചെയ്യുക മാത്രമല്ല പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവര്‍ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. യുഡിഎഫും, ബിജെപിയും എല്ലാ വര്‍ഗ്ഗീയ ശക്തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നില്‍ക്കുകയാണ്.

ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാര്‍ടി സഖാക്കളും ഉയര്‍ത്തിപ്പിടിക്കണം. എകെജി സെന്ററിന് നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ ഏതൊരു കാരണവശാലും പാര്‍ടിയെ സ്‌നേഹിക്കുന്നവര്‍ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണന്‍ പത്രക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു. എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണം അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ കാര്യമാണെന്ന് കെകെ ശൈലജ എം എല്‍ എ പറഞ്ഞു. പാര്‍ട്ടി ഓഫീസിന് നേരെയുണ്ടായ ഈ ആക്രമണത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണേണ്ടതുണ്ട്. എന്നാല്‍ കലാപമുണ്ടാക്കാനുള്ള ചിലരുടെ നീക്കത്തെ തിരിച്ചറിഞ്ഞ് സംയമനം പാലിക്കുന്നതിനും സമാധാനപരമായി പ്രതിഷേധങ്ങള്‍ രേഖപ്പെടുത്താനും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിക്കണമെന്ന് സി പി എം ആഹ്വാനം ചെയ്യുകയുണ്ടായി.

Karma News Network

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

15 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

15 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

44 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

53 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

59 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago