topnews

ഇരട്ടക്കുട്ടികളെ കിണറ്റിലേക്കെറിഞ്ഞു, ഫോണെടുത്ത് വിളിച്ച ശേഷം കൂടെ ചാടി, രണ്ട് കുട്ടികളും മരിച്ചു, മാതാവ് അറസ്റ്റിൽ

നാദാപുരത്ത് ഇരട്ടക്കുട്ടികളെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. പേരോട്ട് മൂന്നു വയസ്സുള്ള ഇരട്ടക്കുട്ടികളെയാണ് അമ്മ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയത്. മൂന്നുവയസ്സുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം യുവതിയും കിണറ്റിൽ ചാടിയെങ്കിലും ഫയർഫോഴ്സ് സ്ഥലത്തെത്തി രക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ അമ്മയായ സുബീനാ മുംതാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിയുപി സ്കൂളിന് സമീപത്ത് മഞ്ഞനാംപുറത്ത് റഫീഖിന്റെയും സുബീനയുടേയും മക്കളായ ഫാത്തിമ നൌഹ, മുഹമ്മദ് റസ് വിൻ എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. ആദ്യം കുട്ടികളെ കിണറ്റിലെറിഞ്ഞ് ഏറെ സമയത്തിന് ശേഷമാണ് യുവതി കിണറ്റിലേക്ക് എടുത്ത് ചാടിയത്. അതേ സമയം കിണറ്റിലേക്ക് ചാടുന്നതിന് മുമ്പായി സ്വന്തം വീട്ടിലേക്ക് ഫോൺ ചെയ്യുകയും ചെയ്തിരുന്നു. മക്കളെ കൊലപ്പെടുത്തിയെന്നും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാൽ കിണറ്റിൽ സ്ഥാപിച്ചിരുന്ന പമ്പ് സെറ്റിന്റെ പൈപ്പ് പിടിച്ചുനിന്ന് അട്ടഹസിച്ച സുബീനയുടെ ശബ്ദം കേട്ടാണ് റഫീഖിന്റെ സഹോദരിയും ഉമ്മയും വിവരമറിഞ്ഞത്. മക്കളെ കൊന്നെന്നും താനും മരിക്കുകയാണെന്നുമാണ് സുബീന പറഞ്ഞത്. കുട്ടികളുടെ മൃതദേഹം പുറത്തെടുത്തെങ്കിലും അപ്പോഴേക്കും രണ്ട് പേരും മരിച്ചിരുന്നു.

താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് നൽകിയ സുബീനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. ആശുപത്രിയിലെത്തിച്ച ശേഷമാണ് യുവതിയെ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ആരോ​ഗ്യ സ്ഥിതി അനുകൂലമാകുന്നതോടെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. അതേ സമയം എന്തെങ്കിലും തരത്തിലുള്ള കുടുംബ പ്രശ്നങ്ങൾ ഉണ്ടോ എന്നത് അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട് കുട്ടികളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം കോഴിക്കോട് മെ‍ഡിക്കൽ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോയി.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

9 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

9 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

25 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

34 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

35 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago