ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിൽ ഒരാളായിരുന്നി ട്രാൻസ് പേഴ്സണായ നാദിറ മെഹ്റിൻ. നാദിറയുടെ തമാശ കലർന്ന സംസാര ശൈലിയും ഹ്യൂമർ സെൻസും തഗ്ഗ് ഡയലോഗുകളെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടാറുണ്ട്. ബിഗ് ബോസ് വീടിനകത്തെ വാദപ്രതിവാദങ്ങളിലും തന്റെ നിലപാട് കൃത്യമായി തുറന്നു പറയാൻ നാദിറ മടിക്കാറില്ല. ഫിസിക്കൽ ടാസ്കുകളിലും മറ്റും മികവോടെ മുന്നോട്ട് പോവുന്ന നാദിറ ഫൈനൽ ഫൈവോളം എത്താൻ സാധ്യതയുള്ള മത്സരാർത്ഥി കൂടിയാണ്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് നാദിറയുടെ ഒരു പുതിയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. സോഷ്യൽ മീഡിയ താരമായ മുകേഷ് എം നായർക്കൊപ്പമുള്ള നാദിറയുടെ ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തത്. വിവാഹ വേഷത്തിൽ മുകേഷിന്റെ കൈ പിടിച്ച് നിൽക്കുന്ന നാദിറയുടെ ചിത്രങ്ങൾ ആണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. “ഫൈനലി, മൈ ലവ്” എന്ന ക്യാപ്ഷനോടെ നാദിറയെ ടാഗ് ചെയ്തു മുകേഷ് പോസ്റ്റ് ചെയ്ത ചിത്രത്തിൽ മാരേജ് എന്നൊരു ഹാഷ്ടാഗ് ഉണ്ടായിരുന്നു. ഈ ടാഗ് കണ്ടതോടെ ഇരുവരും വിവാഹിതർ ആയതായി ആളുകൾ തെറ്റിദ്ധരിക്കുകയായിരുന്നു.
തുടർന്ന് നിരവധി ആളുകൾ ഇവർക്ക് ആശംസ പറഞ്ഞ് എത്തിയിരുന്നു. മറ്റുചിലർ ഇരുവരെയും വിമർശിച്ചും എത്തിയിരുന്നു. കൂടുതലും ആരാധകർക്ക് ഇത് ശരിക്കും വിവാഹം തന്നെയാണോ എന്ന സംശയവും ആണെങ്കിൽ ഒന്ന് വെളിപ്പെടുത്തിക്കൂടേ എന്ന അഭ്യർത്ഥനയും ആയിരുന്നു. എന്നാൽ എല്ലാ സംശയങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് നാദിറയിപ്പോൾ. “വിവാഹം കഴിച്ചിട്ടില്ല, ഇപ്പോഴും അവിവാഹിത ജീവിതം ആസ്വദിക്കുന്നു! അതൊരു രസകരമായ ഫോട്ടോഷൂട്ട് നിമിഷം മാത്രമായിരുന്നു” എന്നാണ് നാദിറ ആ ഷൂട്ടിലെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നാദിറ പറഞ്ഞിരിക്കുന്നത്.
യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ശ്രദ്ധ നേടിയ താരമാണ് മുകേഷ് എം നായർ. ഫുഡ് വ്ലോഗുകളിലൂടെ താരമായ മുകേഷ് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗർ ആണ്. വിവാഹം കഴിഞ്ഞ ആളാണ് മുകേഷ്. തനിക്ക് ഒരു മോളും ഉണ്ട് എന്ന് മുകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. മുകേഷിന്റെ മകൾക്ക് പതിമൂന്നു വയസ്സായി എന്നും താൻ ഇത്തരത്തിലുള്ള റീൽസ് ചെയ്യുന്നതിലും ഫോട്ടോഷൂട്ട് ചെയ്യുന്നതിലും ഭാര്യക്ക് കുഴപ്പമൊന്നുമില്ല. ഏറ്റവും നല്ല സപ്പോർട്ടും ഏറ്റവും നല്ല വിമർശകയും തന്റെ ഭാര്യ ആണെന്ന് ആയിരുന്നു മുകേഷ് പറഞ്ഞിട്ടുള്ളത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…