topnews

ബുദ്ധിമുട്ടുണ്ടെങ്കില്‍ റോഡില്‍ കിടന്നോളാന്‍ പറഞ്ഞു, ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയെന്ന് ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍

കൊച്ചി: കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി വുമെണ്‍സ് ഹോസ്റ്റലില്‍ നിന്നും വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയെന്ന ആരോപണവുമായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍. ഫേസ്ബുക്ക് ലൈവിലെത്തിയാണ് നാദിറ ഇക്കാര്യം പറം ലോകത്തെ അറിയിച്ചത്. തന്റെ റൂമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചിരുന്നുവെന്നും എന്നാല്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ റോഡില്‍ കിടന്നോളാനാണ് സാര്‍ നല്‍കിയ മറുപടിയെന്നും നാദിറ പറയുന്നു.

ഇതൊരു ഗുരുതര വീഴ്ചയാണ്. താനൊരു ട്രാന്‍സ് പേഴ്സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നും ഈ വിഷയത്തില്‍ ഇടപെടാന്‍ പറ്റുന്നവരൊക്കെ ഇടപെടണമെന്നും നിയമപരമായിട്ട് പോവാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നും നാദിറ പറയുന്നു.

നാദിറ പറയുന്നത് ഇങ്ങനെ, താന്‍ ഇപ്പോളുള്ളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിലാണ്. ഞാന്‍ ഇവിടെ വുമെന്‍ ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപ്രൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികമായിട്ട് താമസിക്കുന്നയാളാണ്. അര്‍ധ രാത്രി 12 മണിയോടെ തന്നെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് സാറിനെ വിളിച്ചിരുന്നു.

റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ലായിരുന്നു. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യമാണ്. അല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ച സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ടാണെങ്കില്‍ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ഇടപെടാന്‍ സാധിക്കുന്നവരൊക്കെ ഇടപെടുക. പുറത്ത് റൂമെടുത്ത് താമസിക്കാന്‍ കഴിയാത്ത സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോടാണെങ്കില്‍ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്സണ്‍ ആയത് കൊണ്ട് മാത്രമാണ് തന്നോട് ഇത്തരത്തില്‍ പെരുമാറിയത്. നിയമപരമായിട്ട് പോവാന്‍ തന്നെയാണ് തയ്യാര്‍. നാദിറ പറയുന്നു.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

12 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

17 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

23 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

36 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

58 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago