entertainment

പാറ പൊട്ടിച്ച് കുടുംബം പോറ്റി, എട്ടാം ക്ലാസുവരെ വിക്കു കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു- നാദിര്‍ഷയുടെ ജീവിത കഥ ഇങ്ങനെ

നാദിര്‍ഷയെ അറിയാത്ത മലയാളികളിന്നില്ല. ഇപ്പോള്‍ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിര്‍ഷ. മിമിക്രി അവതരിപ്പിക്കുക മാത്രമല്ല, ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരന്‍ എന്നാണ് നാദിര്‍ഷയെ അറിയപ്പെടുന്നതുപോലും. നാദിര്‍ഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്.കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സില്‍ പാറ പൊട്ടിക്കാന്‍ ഇറങ്ങിയ ആളാണ് നാദിര്‍ഷ.എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യന്‍ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം. ആ നാദിര്‍ഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങള്‍ രചിച്ചത്. ആ നാദിര്‍ഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങള്‍ രചിച്ചത്. അതിനു ശേഷം മികച്ച ഗായകനും നടനും സംവിധായകനും എഴുത്തുകാരനുമൊക്കെയായി നാദിര്‍ഷ പേരെടുത്തു. പകല്‍ കോളജിലും രാത്രിയില്‍ പാറ പൊട്ടിക്കാനും പോയി കുടുംബം പുലര്‍ത്തിയിരുന്ന നാദിര്‍ഷ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും മൂല്യമുള്ള സംവിധായകരില്‍ ഒരാളാണ്. കലാഭവന്‍ മണിയെക്കൊണ്ട് ആദ്യമായി നാടന്‍ പാട്ട് പാടിച്ചതും നാദിര്‍ഷയാണ്. അതുപോലെ നടന്‍ ദിലീപ് ആയുള്ള നാദിര്‍ഷായുടെ ആത്മ ബന്ധവും പ്രസിദ്ധം.

അഭിനയ രംഗത്ത് നിന്ന് മാറി നിന്നിരുന്ന നാദിര്‍ഷ വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമായ ശുഭരാത്രിയിലൂടെ നടനായും തിരിച്ചെത്തി. ഉറ്റ സുഹൃത്തായ ദിലീപിനെ നായകനാക്കി കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയുടെ തിരക്കിലാണ് നാദിര്‍ഷ ഇപ്പോള്‍.ഏകദേശം ചിത്രീകരണം പൂര്‍ത്തീയായ സിനിമയില്‍ തികച്ചും വ്യത്യസ്തമായ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ഈ സിനിമയ്ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഐ ആം എ ഡിസ്‌ക്കോ ഡാന്‍സര്‍ എന്ന ചിത്രവും ഒരുക്കാന്‍ ഉള്ള പ്ലാനില്‍ ആണ് നാദിര്‍ഷ ഇപ്പോള്‍.

കലാഭവന്‍ മണിയെക്കൊണ്ട് ആദ്യമായി നാടന്‍ പാട്ട് പാടിച്ചതും നാദിര്‍ഷയാണ്. ദേ മാവേലി കൊമ്പത്ത്’ എന്ന കസറ്റിലായിരുന്നു മണിയുടെ അരങ്ങേറ്റം. പില്‍ക്കാലത്തു മണി നാടന്‍പാട്ടിന്റെ ആശാനായി. മണിയെ ആദ്യമായി ഗള്‍ഫില്‍ കൊണ്ടുപോയതും നാദിര്‍ഷയാണ്.

ദിലീപെ ആദ്യമായി കണ്ടതിനെക്കുറിച്ച് നാദിര്‍ഷ പറഞ്ഞതിങ്ങനെ.. ഒരിക്കല്‍ എറണാകുളം നോര്‍ത്തിലെ ടെലിഫോണ്‍ ബൂത്തില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാത്തു നില്‍പ്പുണ്ടായിരുന്നു.”ഞാന്‍ ഗോപാലകൃഷ്ണന്‍. മഹാരാജാസില്‍ പഠിക്കുന്നു. മിമിക്രി ആര്‍ട്ടിസ്റ്റാണ്. ഒന്നു പരിചയപ്പെടാന്‍ വന്നതാണ്.”എന്നു പറഞ്ഞു. ഞാന്‍ അയാളെ ലോഹ്യം പറഞ്ഞു യാത്രയാക്കി. അതായിരുന്നു ഞാനും ദിലീപുമായുള്ള ആദ്യ കൂടിക്കാഴ്ച. അക്കാലത്തു ഞാന്‍ കളമശേരി സെന്റ് പോള്‍സില്‍ പഠിക്കുകയായിരുന്നുവെങ്കിലും അറിയപ്പെടുന്ന മിമിക്രി താരമായിരുന്നു. അങ്ങനെയിരിക്കെ മഹാരാജാസില്‍ മിമിക്രി മത്സരത്തിനു ജഡ്ജ് ആയി എന്നെ വിളിച്ചു. അന്ന് ഒന്നാം സമ്മാനം ദിലീപിനായിരുന്നു. അന്നു തുടങ്ങിയ സൗഹൃദം ഇപ്പോള്‍ ‘ദേ പുട്ട്’ എന്ന സംരംഭത്തില്‍ എത്തി നില്‍ക്കുന്നു.

Karma News Network

Recent Posts

ലാലേട്ടൻ മോദിയുടെ മന്ത്രി? പിറന്നാൾ സമ്മാനമോ

ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…

1 min ago

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് അപകടം; ഒരാൾ മരിച്ചു, 30 പേർക്ക് പരിക്ക്

ലണ്ടൻ∙ സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക്…

36 mins ago

നടന വിസ്മയം ലാലേട്ടൻ ,സ്രഷ്ടാവ് പടച്ചു വിട്ടൊരു റെയർ പീസ്

മലയാളത്തിന്റെ അഭിമാന നടൻ മോഹൻലാൽ ഇന്ന് പിറന്നാൾ ആഘോഷിക്കുമ്പോൾ അഭിനയ സാമ്രാട്ടിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ ലോകവുഎല്ലാം അതിനോടൊപ്പം…

1 hour ago

13 വര്‍ഷം മുമ്പ് കാണാതായി, എ.ഐ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം തയ്യാറാക്കി, കുട്ടിയെ കണ്ടെത്താന്‍ ശ്രമം

ചെന്നൈ : 13 വര്‍ഷം മുമ്പ് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ എ.ഐ ഉപയോഗപ്പെടുത്തി പോലീസ്. രണ്ടാംവയസ്സില്‍ കാണാതായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ…

1 hour ago

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

2 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

2 hours ago