entertainment

അന്ന്, ഇന്നായിരുന്നു ഞങ്ങടെ കല്യാണം, ചിത്രവുമായി നാദിർഷ

നാദിർഷയെ അറിയാത്ത മലയാളികളിന്നില്ല. ഇപ്പോൾ സംവിധായകനും എഴുത്തുകാരനും നടനുമാണ് നാദിർഷ.മിമിക്രി അവതരിപ്പിക്കുക മാത്രമല്ല,ഗംഭീരമായി പാടുകയും ചെയ്യും. പാരഡി ഗാനങ്ങളുടെ രാജകുമാരൻ എന്നാണ് നാദിർഷയെ അറിയപ്പെടുന്നതുപോലും. നാദിർഷായുടെ ജീവിത കഥ വളരെ കൗതുകകരമാണ്. കുടുംബം പോറ്റുന്നതിനു പതിനെട്ടാം വയസ്സിൽ പാറ പൊട്ടിക്കാൻ ഇറങ്ങിയ ആളാണ് നാദിർഷ. എട്ടാം ക്ലാസു വരെ വിക്കു കാരണം സംസാരിക്കാൻ ബുദ്ധിമുട്ടിയിരുന്നു ഈ മനുഷ്യൻ കോളജിലെത്തും വരെ പാട്ടു പോയിട്ടു കത്തു പോലും എഴുതിയിരുന്നില്ല എന്നതാണ് രസകരം. ആ നാദിർഷായാണ് പിന്നീട് കേരളം ഏറ്റു പാടിയ അനവധി പാരഡി ഗാനങ്ങൾ രചിച്ചത്

ഇന്ന് അദ്ദേഹത്തിന്റെയും ഭാര്യ ഷാഹിനയുടെയും വിവാഹ വാർഷികമാണ്. ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിർഷ വിവാഹവാർഷികത്തിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. ‘അന്ന്, ഇന്നായിരുന്നു ഞങ്ങടെ കല്യാണം’ എന്നാണ് ചിത്രത്തിനൊപ്പം നാദിർഷ കുറിച്ചിരിക്കുന്നത്. ആയിഷയും ഖദീജയുമാണ് നാദിഷ–ഷാഹിന ദമ്പതികളുടെ മക്കൾ.

കേശു ഈ വീടിന്റെ നാഥനാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ അടുത്തിടെ റിലീസ് ചെയ്തത്. ഈശോ ആണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. അടുത്തിടെയായിരുന്നു ആയിഷയുടെ വിവാഹം. കാസർഗോഡ് ഉപ്പള സ്വദേശിയും മസ്‌ക്കറ്റിലെ പ്രമുഖ വ്യവസായിയുമായ അബ്ദുൾ ലത്തീഫിന്റെ മകൻ ബിലാലാണ് ആയിഷയുടെ ജീവിതപങ്കാളി.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

5 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

5 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

21 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

30 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

31 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago