entertainment

മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ ഇക്കാന്ന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു, പക്ഷേ… റിമിയെക്കുറിച്ച് നാദിര്‍ഷ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമൊക്കെയാണ് റിമി ടോമി. അഭിനയത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്. ഇപ്പോള്‍ റിമിയെ കുറിച്ച് നടനും സംവിധായകനുമൊക്കെയായ നാദിര്‍ഷ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കോമഡി മാസ്‌റ്റേഴ്‌സ് എന്ന പരിപാടിക്കിടെയാണ് നാദിര്‍ഷ രസകരമായ സംഭവം ഓര്‍ത്തെടുത്തത്. റിമി ടോമിയെ പരിപാടിയ്ക്കായി ഫോണ്‍ വിളിച്ച സംഭവമാണ് താരം പറഞ്ഞത്.

നാദിര്‍ഷയുടെ വാക്കുകള്‍ ഇങ്ങനെ:’റിമിയുടെ 16-ാംമത്തെ വയസിലാണ് ഞാന്‍ റിമിയെ കാണുന്നത്. അന്ന് എന്റെ നാട്ടില്‍ ഏലൂര് ഒരു ഗാനമേള കേള്‍ക്കാന്‍ ഞാന്‍ പോയപ്പോള്‍, ഒരു കൊച്ചു വന്നു നന്നായി പാടുന്നു. പാട്ടെനിക്ക് ഇഷ്ടപ്പെട്ടു ഞാന്‍ റിമിയുടെ കൂടെ പാടിയ ആളുടെ കൈയ്യില്‍ നിന്ന് അവളുടെ നമ്ബര്‍ വാങ്ങി, റിമിയെ മറ്റൊരു ഗാനമേളക്ക് വേണ്ടി വിളിച്ചു. എന്റെ ഒരു പ്രായമൊക്കെ വെച്ച് എന്നെ ഇക്ക എന്ന് വിളിക്കും എന്നാണ് ഞാന്‍ കരുതിയത്.

ഞാന്‍ ഫോണില്‍ ‘ഹലോ റിമിയല്ലേ ഞാന്‍ നാദിര്‍ഷ’ എന്ന് പറയുകയും മറുപടി ‘എന്നാ നാദിര്‍ഷേ’. അവസാനം ഞാന്‍ പറഞ്ഞു മോളെ എനിക്ക് നിന്നെക്കാള്‍ പ്രായമുണ്ട് ഒന്നേല്‍ എന്നെ ഇക്കാന് വിളിക്കു ഇല്ലേ ചേട്ടന് വിളിക്കു. അവള്‍ ചേട്ടനും വിളിച്ചില്ല ഇക്കാനും വിളിച്ചില്ല, ‘എന്നാ സാറെ’ എന്ന്. ഗാനമേളയുടെ കാര്യമൊക്കെ പറഞ്ഞപ്പോ പപ്പക്ക് കൊടുക്കാം എന്ന് പറഞ്ഞു അവള്‍ ഫോണ്‍ കൈമാറി,’ നാദിര്‍ഷ പറഞ്ഞു.

നാദിര്‍ഷ അന്ന് തനിക്കായി തന്ന ഷോ തന്റെ ജീവിതത്തിലെ ആദ്യത്തെ സ്റ്റാര്‍ നൈറ്റ് ആയിരുന്നു എന്ന് റിമിയും പറഞ്ഞു. റിമിയെ ആദ്യമായി ഒരു പ്ലെയിനില്‍ കയറ്റിയതും താന്‍ ആണെന്ന് നാദിര്‍ഷ പറഞ്ഞു. ഒരു മുംബൈ യാത്രക്കായി തന്റെ കൈപിടിച്ചാണ് റിമി ആദ്യമായി ഒരു ഫ്ളൈറ്റില്‍ കയറിയത് എന്നും നാദിര്‍ഷ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് റിമി ടോമി. കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് പോസിറ്റീവായതിനെ കുറിച്ച് താരം പറഞ്ഞിരുന്നു. റിമിയുടെ വാക്കുകള്‍ ഇങ്ങനെ… ”. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്നമുണ്ട് എന്നെനിക്ക് മനസ്സിലായി.

ഉച്ചയാവുമ്‌ബോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്‌ബോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര പനി. ഇടിച്ചു നുറുക്കുന്നത് പോലുള്ള ശരീര വേദന. പത്ത് പന്ത്രണ്ട് ദിവസത്തോളം ഒറ്റയ്ക്കാണ് കഴിഞ്ഞത്. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു. ഭക്ഷണം ഒക്കെ സ്വിഗിയില്‍ ഓഡര്‍ ചെയ്തു കൊണ്ടു വന്നു. അഞ്ച് ദിവസം ആന്റി ബയോട്ടിക് എടുത്തു. രണ്ടാമത്തെ ദിവസം മുതല്‍ പനി കുറഞ്ഞു. മൂന്ന്, നാല് ദിവസം ആവുമ്‌ബോഴേക്കും ചെറിയൊരു ചുമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എഴാം ദിവസം മുതല്‍ ഞാന്‍ ഓകെയായി എന്നും റിമി പറഞ്ഞു.

Karma News Network

Recent Posts

പിഞ്ചുകുഞ്ഞിന് മദ്യം നൽകി അമ്മ, പുകവലിപ്പിച്ചു, ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്

ഒന്നരവയസുകാരിയെ പുകവലിപ്പിച്ച് പെറ്റമ്മ. അസമിലെ സിൽച്ചാറിൽ നിന്നുള്ളതാണ് വാർത്ത. 20 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ നിർബന്ധിപ്പിച്ച് പുകവലിപ്പിക്കുന്നതും…

22 mins ago

ജമ്മുവിൽ ഏറ്റുമുട്ടിൽ, ഭീകരനെ വധിച്ച് സൈന്യം

കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…

59 mins ago

വയനാടിനെ കൈവിട്ട് രാഹുൽ, പകരം പ്രിയങ്ക മൽസരിക്കും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…

1 hour ago

മലയാളികൾക്ക് അഭിമാനിക്കാം, കൊടിക്കുന്നില്‍ സുരേഷിനെ പ്രോ-ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…

2 hours ago

കോൺഗ്രസ് ക്രിസ്ത്യാനികളോട് മാപ്പ് പറയണം, നേരത്തെ ഹിന്ദുക്കളെ മാത്രമാണ് അധിക്ഷേപിച്ചിരുന്നത്, ഇപ്പോൾ ക്രിസ്ത്യാനികളെയും : അനിൽ ആൻ്റണി

ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി-മാർപ്പാപ്പ കൂടിക്കാഴ്ചയെ പരിഹസിച്ച് പോസ്റ്റിട്ടതിൽ ക്രിസ്ത്യാനികളോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി നേതാവ് അനിൽ…

2 hours ago

മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കി, സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസ്

തിരുവല്ല : മദ്യലഹരിയിൽ പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ കേസെടുത്തു. തിരുവല്ല പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ…

3 hours ago