entertainment

മറുപടി കൊടുത്തില്ല, ടൊവിനോയെ കണ്ടാൽ കടിക്കും എന്ന് ഭീഷണി. അവസാനം നദാ മോൾക്ക് മറുപടിയുമായി ടൊവിനോ

യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് ടോവിനോ തോമസ്.ജീവിതത്തിലെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്.രണ്ട് മക്കളുടെയും ഭാര്യയുടെയും വിശേഷങ്ങൾ ആരാധകർക്കായി താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ കള എന്ന ചിത്രത്തിന്റെ സംഘടന രം​​ഗത്തിനിടയിൽ താരത്തിന് പരിക്കേറ്റിരുന്നു. വിശ്രമ ജീവിതത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോൾ. ടൊവിനോയെ മാത്രമല്ല കുടുംബാംഗങ്ങളേയും പ്രേക്ഷകർക്ക് പരിചയമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

ഇപ്പോൾ നാദ എന്ന കൊച്ചുകുട്ടിക്ക നൽകിയ മറുപടി ശ്രദ്ധേയമാവുകയാണ്. വളരെ കഷ്‌ടപ്പെട്ട് ടൊവിനോയുടെ ഒരു സ്കെച്ച് പൂർത്തിയാക്കിയതാണ് നദാ. ശേഷം പല വിധേനെ ടൊവിനോയെ ഇക്കാര്യം അറിയിക്കാൻ നടന്നിട്ടും ഒത്തില്ല. ശേഷം അച്ഛൻ റംസീൻ റഷീദ് ഒരു പോസ്റ്റിലൂടെ മകളുടെ ദുഃഖം പറഞ്ഞതും ആ ആഗ്രഹം നടത്തിക്കിട്ടിയ സന്തോഷത്തിലാണ് നദാ മോൾ ഇപ്പോൾ.

അച്ചൻ റംസീനാണ് മകൾ വരച്ച ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ടോവിനോടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾടെ (nahda) ഡ്രോയിങ്.. പല തരത്തിലും അവൾ ഈ ഫോട്ടോ ടോവിക്ക് അയച്ചു.. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്. വോയിസ് റിപ്ലൈ വേണമെന്ന് ആണ് അവളുടെ ഡിമാൻഡ്,” .

സംഗതി ടൊവിനോയുടെ സോഷ്യൽ മീഡിയ മാനേജറും കമ്മ്യൂണിക്കേഷൻസ് വിദഗ്ധനുമായ വിപിൻ കുമാറിന്റെ കണ്ണിലുടക്കി. പിന്നെ വൈകിയില്ല, നദായുടെ ആഗ്രഹം പോലെ തന്നെ ഒരു വോയിസ് മെസ്സേജ് ദേ വന്നു, മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം” എന്ന് ടൊവിനോയുടെ ആശംസ.

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

11 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

11 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

50 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

52 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago