entertainment

അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ, ഇപ്പോൾ അനുഭവിക്കുന്ന സുഖലോലിപിത ഈ മലയാളികൾ തന്നതാ, വിജയ് യേശുദാസിനെതിരെ യുവ സംവിധായകൻ

മലയാള സിനിമയിൽ പാടില്ലെന്ന വിജയ് യേശുദാസിന്റെ തീരുമാനത്തെ വിമർശിച്ച് യുവ സംവിധായകൻ നജീം കോയ. വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം. അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ എന്ന് നജീം പറയുന്നു. അത് മലയാളികളുടെ സ്നേഹമായി കണ്ടാൽ മതി, മാർക്കോസ്, ജീ വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നട്ടില്ല.

പിന്നെ നിങ്ങൾ പറഞ്ഞതായി ഞാൻ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങൾ എന്റെ പടത്തിൽ പാടിയിട്ടുണ്ട്. നിങ്ങൾക്കു എന്നെ അറിയുവോ. ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞട്ടുണ്ടെന്ന്. നടന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന്. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുവോ . നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ. ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട എന്നും നജീം പറയുന്നു. അടുത്തിടെ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിന്റെ സംവിധായകനാണ് നജീം കോയ. ഫ്രൈഡേ, അപൂർവരാഗം, 2 കൺട്രീസ് തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ രചിച്ചതും നജീമാണ്.

നജീം കോയയുടെ കുറിപ്പ്
വിജയ് യേശുദാസ് നിങ്ങൾക്കു എന്താണ് പ്രശ്നം.അർഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങൾ അർഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ.അത് മലയാളികളുടെ സ്നേഹമായി കണ്ടാൽ മതി, മാർക്കോസ്, g വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവൻ മണിയോ, കുട്ടപ്പൻ മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങൾ മലയാള സിനിമയ്ക്കു തന്നട്ടില്ല… പിന്നെ നിങ്ങൾ പറഞ്ഞതായി ഞാൻ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലാന്… സിനിമയിൽ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിർമാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആർട്ട്‌ ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ് കാരന്റെ, ഒരു കോസ്റ്റുo ചെയുന്ന, എന്തിനു സിനിമ സെറ്റിൽ പത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടൻ മാരുടെ കഷ്ടപാടുകളെ പോലും നിങ്ങൾ ആ പടത്തിൽ പാടിയ പാട്ടുകൊണ്ട് നിങ്ങൾ വിഴുങ്ങി കളയാറില്ലേ……. ഒറ്റക് ഇരിക്കുമ്പോൾ ഒന്ന് ഓർത്തു നോക്കു…. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങൾ എന്റെ പടത്തിൽ പാടിയിട്ടുണ്ട്… നിങ്ങൾക്കു എന്നെ അറിയുവോ… ഞാൻ ആ സിനിമയ്ക്കു വേണ്ടി എത്ര നാൾ ഞാൻ അലഞ്ഞട്ടുണ്ടെന്ന് … നടന് തീർത്ത വഴികളും, കാർവാനിനു മുന്നിൽ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന് .. നിങ്ങൾക്കു പാട്ടു പാടാൻ അവസരം എഴുതിയ മറ്റു എഴുത്തുകാരെ നിങ്ങൾക്കു അറിയുവോ…. ഒരു എഴുത്തുകാരൻ അലഞ്ഞു തിരിഞ്ഞു ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു.. (അത് തന്നെ എത്ര നാൾ നടനിട്ടു..) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു.. പിന്നെയാണ് അലച്ചിൽ. നടൻ മാരുടെ പുറകെ… ആ കഷ്ടപ്പാടുകൾ എല്ലാം കഴിഞ്ഞു.. ഒരു മ്യൂസിക് ഡയറക്ടർ കണ്ടെത്തി.. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു.. വരികൾ എഴുതൽ.. മാറ്റി എഴുതൽ.. വീണ്ടും എഴുതൽ.. അങ്ങനെ എഴുതി വാങ്ങി… ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങൾ വന്നു പാട്ടും പാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധയകാൻ ജീവിച്ചു ഇരിപ്പുണ്ടോ, ആ എഴുത്തുകാരൻ ആരാണ്‌.. ഇതൊന്നും നിങ്ങളെ ബാധിക്കില്ല.. ആ ഹിറ്റ്‌ പാട്ടും കൊണ്ടു നിങ്ങള് പോയി… പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവൻ കറക്കം, കാണുന്ന ചാനലിൽ കേറി ആ പാട്ടിനെ പറ്റി വീമ്പു പറച്ചിൽ… നിങ്ങൾക്കു ആ പാട്ടു പാടാൻ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ.. ഏതെങ്കിലും സ്റ്റേജിൽ സന്തോഷത്തോടെ രണ്ടു വാക്കു…..നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖലോലിപിത ഉണ്ടലോ അത് ഈ മലയാളികൾ തന്നതാ അത് മറക്കണ്ട… “പരിഗണന കിട്ടുന്നില്ല പോലും “” പരിഗണന “” “”മാങ്ങാത്തൊലി “”!!

Karma News Network

Recent Posts

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

12 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

26 mins ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

51 mins ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

55 mins ago

അവർ സന്തോഷത്തോടെ ജീവിക്കട്ടെ, ആർക്കാണ് ഇത്ര പ്രശ്നം, ഭാ​ഗ്യക്കെതിരായ സൈബർ ആക്രമണത്തിൽ സോഷ്യൽ മീഡിയ

താരവിവാഹങ്ങൾ നടക്കുന്നത് അവരേക്കാൾ കൂടുതൽ ആഘോഷമാക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയ ആണ്. എന്ത് വസ്ത്രമാണ് ധരിച്ചത്, ആരൊക്കെ വന്നു, വന്നില്ല,…

1 hour ago

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യത, ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച്…

1 hour ago