മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൂർണിമ ഇന്ദ്രജിത്ത്. നടിയും കുടുംബവും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. മക്കളായ പ്രാർത്ഥനയെയും നക്ഷത്രയെയും ഒരു കൂട്ടുകാരിയെ പോലെയാണ് പൂർണിമ കാണുന്നത്. അവർ തിരിച്ചും. സോഷ്യൽ മീഡിയകളിൽ സജീവമായ പൂർണിമ കുടുംബത്തിനും കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. മക്കളും സോഷ്യൽ ലോകത്ത് നിറഞ്ഞ് നിൽക്കുകയാണ്.
നക്ഷത്രയുടെ പന്ത്രണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ് കുടുംബം. അച്ഛനും അമ്മയും നക്ഷത്രയെന്ന നച്ചുമ്മയ്ക്ക് ആശംസകൾ നേർന്നു. ഇരുവരുടെയും രണ്ടാമത്തെ മകളാണ് നക്ഷത്ര. മൂത്തമകൾ പ്രാർത്ഥനയ്ക്ക് ആരാധകർ ഏറെയാണ്. ‘ഹാപ്പി ബർത്ത് ഡേ മൈ ബിഗ് ലിറ്റിൽ ഗേൾ നച്ചുമ്മ’യെന്ന് പറഞ്ഞു കൊണ്ടാണ് മകൾക്ക് അമ്മ ആശംസകൾ നേർന്നത്. മകളെ എടുത്തു ഉയർത്താൻ നോക്കുന്ന തന്റെ വീഡിയോയും പൂർണിമ പങ്കുവെച്ചു. ഈ ലോകത്തിൽ ഞാനേറെ സ്നേഹിക്കുന്ന ആൾക്ക് ആശംസകൾ എന്നാണ് ചേച്ചി പ്രാർത്ഥന കുറിക്കുന്നത്.
നക്ഷത്രയ്ക്ക് അമ്മയെയും അച്ഛനെയും പോലെ അഭിനയമാണ് കൂടുതൽ ഇഷ്ടം. ടിയാൻ എന്ന ചിത്രത്തിൽ നക്ഷത്ര ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. പ്രാർത്ഥന തിരഞ്ഞെടുത്തത് സംഗീതമായിരുന്നു. മഞ്ജുവാര്യർ നായികയായ മോഹൻലാൽ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രാർത്ഥന ആദ്യമായി പിന്നണി ഗാനരംഗത്തേക്ക് ചുവടു വെച്ചത്. ഇതിന് പിന്നാലെ കുട്ടൻപിള്ളയുടെ ശിവരാത്രി, ടിയാൻ, ഹെലൻ തുടങ്ങി നിരവധി സിനിമകളിലും ഗാനങ്ങൾ ആലപിച്ചു. പിന്നാലെ തമിഴിലും ബോളിവുഡിലേക്കും പിന്നണി പാടി പ്രാർത്ഥന ചുവട് വെച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന തായിഷ് എന്ന ചിത്രത്തിലൂടെയാണ് പ്രാർത്ഥന ബോളിവുഡിലേക്ക് അരങ്ങേറിയിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…