world

ദൈവ സൃഷ്ടികളിൽ അത്ഭുതമാണ് നക്ഷത്ര മൂക്കൻ, മികച്ച വേട്ടക്കാരാണിവർ.

ഞാനാണ് ഈ ലോകത്തിലെ എല്ലാമെന്ന് അഹങ്കരിക്കുന്ന മനുഷ്യനെ ചില ദൈവ സൃഷ്ടികള്‍ അത്ഭുതപ്പെടുത്താറുണ്ട്. അവനെ അതിശയപ്പെടുത്താറുണ്ട്. രൂപം കൊണ്ടും ഭാവം കൊണ്ടും പ്രത്യേക കഴിവുകൾ കൊണ്ടുമൊക്കെ ഇത്തരം ജീവികള്‍ മനുഷ്യനിന്നു വേറിട്ട് നില്‍ക്കുന്നത്. ഇപ്പോഴിതാ അത്തരമൊരു ഒരു ജീവി സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചിരിക്കുകയാണ്. നക്ഷത്ര മൂക്കുകള്‍ എന്ന ജീവിയാണ് വിചിത്രമായ രൂപം കൊണ്ട് ലോകത്തെയാകെ അത്ഭുതപ്പെടത്തുന്നത്.

ഒരു എലിയോളം വലുപ്പമുള്ള ഇതിന്റെ മൂക്കിന്റെ ആകൃതിയാണ് അതിനെ വേറിട്ടതാക്കുന്നത്. ഒരു ചെറിയ നീരാളിയുടെ തല പോലെ കാണപ്പെടുന്ന ജീവിയ്ക്ക് മറഞ്ഞിരിക്കുന്ന ചെവികളും, ചെറിയ കണ്ണുകളും, പരുക്കന്‍ രോമങ്ങളുമുണ്ട്. ഒപ്പം ചെതുമ്പല്‍ പോലെയുള്ള വാലാണ് ഈ ജീവിയുടെ മറ്റൊരു പ്രത്യേകത.

കാണുമ്പോള്‍ പേടി തോന്നുമെങ്കിലും ഇത് ഉപദ്രവക്കാരിയല്ല. ഈ ജീവികളുടെ പേരും അതിന്റെ രൂപവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നക്ഷത്ര-മൂക്ക് എന്ന് വിളിക്കാന്‍ കാരണം. മൂക്കില്‍ 22 ചലിക്കുന്ന രശ്മികളുണ്ട് എന്നതാണ്. കൈകാലുകള്‍ ഒരു സാധാരണ എലിയുടെ കൈകളോട് സാമ്യമുള്ളവയാണ്. വാലിന് 8 സെന്റിമീറ്റര്‍ നീളം വരും. നക്ഷത്ര-മൂക്കിന് മാത്രം 13 സെന്റിമീറ്ററാണ് നീളം ഉണ്ടാവുക.

ഈ ജീവിക്ക് കഴുത്ത് എന്ന് പറയാന്‍ ഒന്നുമില്ല എന്ന് തന്നെ പറയാം. ദേഹത്ത മറ്റ് ബാഹ്യ ഷെല്ലുകളുമില്ല. ഇവക്ക് വളരെ ചെറിയ കണ്ണുകളാണ്. വടക്കേ അമേരിക്കയുടെ കിഴക്കന്‍ ഭാഗമാണ് ഈ മൃഗങ്ങളുടെ ആവാസ കേന്ദ്രം. ഭൂഗര്‍ഭ തുരങ്കങ്ങള്‍ കുഴിക്കാന്‍ ഈ ജീവി അതിന്റെ ഭാരമേറിയ മുന്‍കാലുകളും വിപുലീകരിച്ചതും വീതിയുള്ളതുമായ പാദങ്ങളും വലിയ നഖങ്ങളും ആണ് ഉപയോഗിക്കുന്നത്.

ഇരകളെ വെറും സെക്കന്‍ഡുകള്‍ കൊണ്ട് ഇവ വലിച്ചെടുക്കും. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ ഭക്ഷിക്കുന്നവന്‍ എന്ന വിശേഷണം നക്ഷത്ര മൂക്കിന് സ്വന്തമാണ് ഉള്ളത്. മികച്ച വേട്ടക്കാര്‍ കൂടിയാണ് ഇവ. മണ്ണിരകള്‍, ഒച്ചുകള്‍, ചെറിയ ഉഭയ ജീവികള്‍, മത്സ്യങ്ങള്‍ എന്നിവ പോലുള്ളവയാണ് ഇവയുടെ ഭക്ഷണം.

മൃഗങ്ങളുടെ കൂട്ടത്തിലുള്ള ഈ ജീവികൾ മികച്ച നീന്തല്‍ക്കാരാണ്. നനഞ്ഞ മണ്ണും വെള്ളവും ഉള്ള ആവാസവ്യവസ്ഥയ്ക്ക് സമീപം കാണപ്പെടുന്ന നക്ഷത്രമൂക്കുള്ള മോള്‍ മഞ്ഞുപാളികള്‍ക്കടിയില്‍ പോലും നീന്താറുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മാര്‍ച്ച് പകുതി മുതല്‍ ഏപ്രില്‍ വരെയാണ് ഇവ ഇണചേരാറുള്ളത്. കണക്റ്റിക്കട്ട്, ഇല്ലിനോയിസ്, ഇന്ത്യാന, അയോവ തുടങ്ങിയ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വടക്കന്‍ പ്രദേശങ്ങളിലാണ് നക്ഷത്രമൂക്കുള്ള മോളുകെ വ്യാപകമായി കാണുന്നത്.

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

8 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

36 mins ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

38 mins ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

1 hour ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

1 hour ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago