entertainment

വിമാനത്തിൽ കയറിയാൽ പെട്ടന്ന് ഉറങ്ങിപ്പോകും, വിമാനയാത്ര താൽപ്പര്യമില്ല-നമിത പ്രമോദ്

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ബാലതാരമായാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. ടെലിവിഷനിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് സിനിമയിൽ നായികയായി മാറി. ഇന്ന് മലയാളത്തിലെ ശ്രദ്ധേയയായ താരങ്ങളിലൊരാളാണ്. അൽ മല്ലുവാണ് നമിതയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നമിത അഭിനയിച്ചിട്ടുണ്ട്. പ്രൊഫസർ ഡിങ്കൻ അടക്കമുള്ള സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

ഇപ്പോളിതാ യാത്രകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം, അഭിനയം പോലെ തന്നെ യാത്രകളെയും ഏറെ ഇഷ്ടമാണ്. അഭിനയത്തോട് പാഷനാണെങ്കിൽ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്രയോടാണ്. എന്നാൽ വിമാന യാത്രകളോട് താല്പര്യമില്ല. വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും രാജ്യത്തിനകത്തുള്ള മനോഹരമായ സ്ഥലങ്ങൾ കാണാനാണ് കൂടുതൽ ഇഷ്ടം. വിമാനയാത്ര തനിക്ക് അത്രയ്ക്ക് താത്പര്യമില്ലെന്നും 12-13 മണിക്കൂർ വരെ യാത്രചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മാത്രമല്ല, വിമാനത്തിൽ കയറിയാൽ താൻ പെട്ടന്ന് ഉറങ്ങിപോകും. യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങണമെന്നതാണ് വലിയ ആഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.

അടുത്തിടെ താരം പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരുന്നു.കൊറോണ കാലമായതിനാൽ പുറത്താരുടേയും സഹായമില്ലാതെ വീട് ഷിഫ്റ്റിങ്ങിന്റെ കാര്യങ്ങൾ എല്ലാം ചെയ്തത് ഞങ്ങൾ തന്നെയാണ്. കൊറോണക്കാലമായതുകൊണ്ട് സിനിമാസുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നും പാലുകാച്ചലിന് വിളിക്കാൻ കഴിഞ്ഞില്ല കർക്കിടത്തിൽ ശുഭ കാര്യങ്ങൾ ഒന്നു ചെയ്യാൻ പാടില്ല എന്നല്ലേ പറയുന്നത്. ചിങ്ങം വരെ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ് അതിന് മുൻപ് തിരക്കിട്ട് പാലുകാച്ചൻ നടത്തിയത്. എല്ലാമൊന്ന് കുറഞ്ഞിട്ട് എല്ലാവരേയും ക്ഷണിക്കാമെന്നും നമിത പറഞ്ഞിരുന്നു

Karma News Network

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

12 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

45 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago